വലയിൽ കുരുങ്ങിയത് കൂറ്റൻ സ്രാവുകൾ; കടലിലേക്ക് തന്നെ തിരികെ വിട്ട് മത്സ്യതൊഴിലാളികൾ, കാപ്പിൽ കടൽത്തീരത്ത് കൂറ്റൻ സ്രാവുകളെകാണാൻ വിനോദ സഞ്ചാരികളും നാട്ടുകാരും

തിരുവനന്തപുരം ഇടവ കാപ്പില്‍ കടല്‍ത്തീരത്ത് മത്സ്യബന്ധന വലയില്‍ കുരുങ്ങിയത് കൂറ്റന്‍ സ്രാവുകള്‍. ഒരെണ്ണം വലയില്‍ നിന്നു ചാടിപ്പോയി. മറ്റൊന്നിനെ കരയിലെത്തിച്ച ശേഷം മത്സ്യത്തൊഴിലാളികള്‍ തിരികെ കടലിലേക്ക് തന്നെ തള്ളിവിട്ടു.
തീരത്തു നിന്നു അന്‍പത് കിലോമീറ്ററോളം ഉള്‍ക്കടലില്‍ കൊല്ലി വള്ളത്തില്‍ വിരിച്ച വലയിലാണ് സ്രാവുകള്‍ കുടുങ്ങുന്നത്. ആയിരത്തോളം കിലോ തൂക്കമുണ്ടെന്നു കരുതുന്ന ഒരു സ്രാവ് വലയില്‍ നിന്നു ഉയര്‍ന്നു ചാടി രക്ഷപ്പെടുകയും ചെയ്തു.
മൂന്നര മീറ്ററോളം നീളവും അഞ്ഞൂറിലധികം കിലോ തൂക്കവും തോന്നിപ്പിക്കുന്ന മറ്റൊരു സ്രാവിന് വലക്കുടുക്കില്‍ നിന്നു രക്ഷപെടാൻ പ്രയാസമായിരുന്നു. കാപ്പില്‍ സ്വദേശിയായ മുല്ലാക്കയുടെ ഉടമസ്ഥതയിലുള്ള ആലുംമൂട്ട് തങ്ങള്‍ എന്ന വള്ളത്തിലെ വലയിലാണ് സ്രാവുകള്‍ കുടുങ്ങിയത്.
മത്സ്യ ബന്ധന തൊഴിലാളികള്‍ വല കരയ്ക്കടുപ്പിച്ച ശേഷം സ്രാവിനെ തിരികെ കടലിലേക്ക് തള്ളിവിടുന്നത് കാണാന്‍ നാട്ടുകാരും വിനോദസഞ്ചാരികളുമടക്കം നിരവധപേർ തടിച്ചുകൂടി.
https://www.facebook.com/Malayalivartha


























