വിവാദ വീഡിയോ പിന്‍വലിച്ച് പുരോഗമനകലാസാഹിത്യ സംഘം
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുരോഗമന കലാസാഹിത്യസംഘം എറണാകുളം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വിവാദ വീഡിയോ പിന്‍വലിച്ചു. മുസ്‌ലീം സമുദായത്തെ തീവ്രവാദികളാക്കിയും ബ്രാഹ്മണര്‍ ദരിദ്രരായി തീര്‍ന്നു എന്നും സൂചിപ്പിക്കുന്ന തരത്തിലായിരുന്നു വീഡിയോ.പു.ക.സയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.ചമയങ്ങളില്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കലാഭവന്‍ റഹ്മാന്‍, തെസ്‌നിഖാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗായത്രി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.മുസ്‌ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ചെയ്യുന്ന തെസ്‌നിഖാന്‍ അഭിനയിച്ച ലഘുവീഡിയോയില്‍ മകന്‍ രാജ്യദ്രോഹിയാണെന്നാണ് പറയുന്നത്. സന്തോഷ് കീഴാറ്റൂര്‍ ക്ഷേത്രശാന്തിക്കാരനായി അഭിനയിക്കുന്ന മറ്റൊരു ലഘുവീഡിയോയില്‍ ബ്രാഹ്മണരുടെ പതിവ് പ്രാരാബ്ധങ്ങളേയാണ് അവതരിപ്പിച്ചിരിക്കുന്നത്.നേരത്തെ കൊവിഡ് കാലത്തെ സാമൂഹിക അകലത്തെ ബ്രാഹ്മണരുടെ അയിത്തവുമായി താരതമ്യം ചെയ്ത് പു.ക.സ ഒരുക്കിയ വീഡിയോയും വിവാദത്തിലായിരുന്നു.അതെ സമയം വോട്ടര്‍ പട്ടിക ഇരട്ടിപ്പില്‍ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. വോട്ട് ചെയ്ത് വിരലില്‍ പുരട്ടിയ മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സി.പി.ഐ.എം വിതരണം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ജനവികാരം അട്ടിമറിക്കാന്‍ സി.പി.ഐ.എം വ്യാജ വോട്ട് ചേര്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.വോട്ടര്‍പ്പട്ടിക ഇരട്ടിപ്പില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെടും. ഉച്ചയ്ക്ക് 12.30ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നല്‍കുമെന്നും വ്യാജവോട്ടര്‍പ്പട്ടിക മുന്‍കൂട്ടി പ്ലാന്‍ചെയ്തതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.ആഴക്കടല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാണോ എന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.അന്തസുണ്ടെങ്കില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.മേഴ്‌സിക്കുട്ടിയമ്മയുടെയും പിണറായിയുടെയും പൊള്ളത്തരം അതോടെ പുറത്താകുമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























