ഇരട്ട വോട്ടുമായി ബന്ധപ്പെട്ട ഹരജിയില്‍ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം തേടി

ഇരട്ട വോട്ടുമായി ബന്ധപ്പെട്ട ഹരജിയില്‍ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം തേടി. സംസ്ഥാനത്താകമാനം നാല് ലക്ഷത്തോളം കള്ളവോട്ടുകളോ ഇരട്ട വോട്ടുകളോ ഉണ്ടെന്നും ഇവ മരവിപ്പിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈകോടതിയെ സമീപിച്ചത്.
നേരത്തെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹരജിയില്‍ പറഞ്ഞു. തുടര്‍ന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിക്കുകയായിരുന്നു. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
"
https://www.facebook.com/Malayalivartha


























