മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും മുംബൈ സാഹിത്യോത്സവ സ്ഥാപകനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം.
അഞ്ചുപതിറ്റാണ്ട് നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തില്‍ എഴുത്തുകാരന്‍, കോളമിസ്റ്റ്,ആര്‍ക്കിടെക്ട്, ഫിലിം സെന്‍സര്‍ ബോര്‍ഡിലെ അഡ്വൈസറി കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രഗൽഭനായിരുന്നു. കൂടാതെ മിഡ് ഡേ, ദ ഇന്‍ഡിപെന്‍ഡന്‍റ് എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും അദ്ദേഹം സേവനമനുഷ്‌ടിച്ചിരുന്നു .
സൗത്ത് മുംബൈയിലെ ആകാശവാണി ഓഡിറ്റോറിയം ആര്‍ട്ട് മൂവീ തിയറ്ററാക്കി മാറ്റുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് ശ്രദ്ദേയമായിരുന്നു. ശ്രദ്ധേയമായ ടെലിവിഷന്‍ പരിപാടികളിലെയും അവതാരകനായിരുന്നു. നിരവധി പ്രമുഖർ അനുശോചനങ്ങൾ അറിയിച്ചു.
https://www.facebook.com/Malayalivartha


























