എം.എൽ.എ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട്;ഇരട്ട വോട്ട് വിവാദം കൂടുതൽ ചൂടേറുന്നു
ഇരട്ട വോട്ട് വിവാദം വീണ്ടും ചർച്ചയാവുകയാണ് .പ്രതിപക്ഷ നേതാവ് കടുത്ത ആരോപണങ്ങൾ ഉയർത്തിയാണ് ഇപ്പോൾ ഓരോദിവസവും രംഗത്തു വരുന്നത് .തിരഞ്ഞെടുപ്പിന് മുൻപ് സർക്കാരിനെ പ്രതിരോധത്തിൽ ആക്കാനുള്ള നീക്കമാണ് ചെന്നിത്തല നടത്തിക്കൊണ്ടിരിക്കുന്നത് .കോടതി ഇടപെടലും ഉണ്ടായാൽ വളരെ ഗുരുതരമായ പ്രത്യാഘാതമാണ് സർക്കാരിന് ഉണ്ടാവാൻ പോകുന്നത് .ഈ സാഹചര്യത്തിലാണ് പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ട് എന്ന ആരോപണം പുറത്തു വരുന്നത് .പ്രതിപക്ഷത്തേക്ക് തന്നെ ആരോപണം നീളുന്നതിന്റെ സൂചനയാണ് ഇപ്പോൾ കാണുന്നത് . രായരമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴ മാറാഴി പഞ്ചായത്തിലുമാണ് ഇരട്ട വോട്ട്.ഇരട്ട വോട്ട് വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് യു.ഡി.എഫ് എം.എൽ.എയ്ക്കും ഇരട്ട് വോട്ട് ഉണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.ഇരട്ടവോട്ടിനെക്കുറിച്ച് തനിക്കും ഭാര്യയ്ക്കും അറിയില്ലെന്ന് എൽദോസ് കുന്നപ്പള്ളി പ്രതികരിച്ചു. ഇപ്പോൾ വോട്ടുണ്ടെന്ന് പറയുന്ന മാറാടിയിൽ നിന്നും അഞ്ചു വർഷം മുൻപ് തങ്ങൾ താമസം മാറിയിരുന്നെന്നും എൽദോസ് കുന്നപ്പള്ളി കൂട്ടിച്ചേർത്തു.പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ ഇര്ട്ട വോട്ട് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു.
140 മണ്ഡലങ്ങളിലേയും വോട്ടർ പട്ടിക പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിനായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് 25നകം പരിശോധന പൂർത്തിയാക്കണം.സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണം. ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കും. ഒന്നിലധികം വോട്ടുള്ളവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശിച്ചിരുന്നു.കേരളത്തിലെ വോട്ടർപട്ടിക അബദ്ധപഞ്ചാംഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഒരേ വോട്ടർമാർക്ക് പല മണ്ഡലത്തിൽ വോട്ടുള്ളതായി ചെന്നിത്തല പറഞ്ഞു. ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 1,09,693 വോട്ടുകൾ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.എന്നാൽ വിഷയത്തിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























