കോൺഗ്രസിൽ ഇന്നലെ അംഗത്വം സ്വീകരിച്ച ഷക്കീല കേരളത്തിൽ പ്രചാരണത്തിന് എത്തുമോ? ഉറ്റുനോക്കി പ്രവർത്തകർ

തെരഞ്ഞെടുപ്പ് അടുത്തതോടുകൂടി തമിഴ്‌നാട്ടിലെ താരങ്ങള്‍ ഒന്നടങ്കം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കമല്‍ഹാസനും ഖുഷ്‌ബുവും ശരത് കുമാറും മാത്രമല്ല ഷക്കീലയും ഇന്നലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നാമാവശേഷമായ കോണ്‍ഗ്രസിലാണ് ഷക്കീല അംഗത്വം സ്വീകരിച്ചത്.
ഇപ്പോളിതാ തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച ഷക്കീല കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരിയ്ക്കുന്നത്. അതിര്‍ത്തി ജില്ലകളിലെങ്കിലും ഷക്കീല പ്രചാരണത്തിന് ഇറങ്ങിയാല്‍ അത് ഗുണം ചെയ്യുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറഞ്ഞും തുടങ്ങി.
എന്നാല്‍ അങ്ങനെയൊരു ആലോചനയേ ഇല്ലെന്നാണ് പ്രധാനപ്പെട്ട നേതാക്കളുടെ പ്രതികരണം. അതെ സമയം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് വേണ്ടി കേരളത്തില്‍ ഖുഷ്ബു പ്രചാരണത്തിന് വന്നിട്ടുണ്ട്.
എന്നാല്‍ ഷക്കീല എത്തുന്നത് കുടുംബ വോട്ടുകളില്‍ വിളളല്‍ വീഴ്‌ത്തുമെന്നാണ് നേതാക്കളുടെ വാദം. യാഥാസ്ഥിക ചിന്താഗതിക്കാര്‍ക്കിടയില്‍ ഇത് വലിയ തോതില്‍ ദോഷം ചെയ്യുമെന്നാണ് ഷക്കീലയുടെ വരവിനെ എതിര്‍ക്കുന്നവരുടെ ആരോപണം.
പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും താൻ പ്രവര്‍ത്തിക്കുമെന്ന് ഷക്കീല ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇപ്പോള്‍ സിനിമാതിരക്കുകളില്‍നിന്നു വിട്ടുനില്‍ക്കുന്ന ഷക്കീല ചെന്നൈയിലാണ് താമസിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളില്‍ താരം മുൻപ് അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























