ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്ര ദര്‍ശനം നടത്തി പ്രസാദം സ്വീകരിക്കുന്നതിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍

സര്‍വെ തിരിഞ്ഞുകൊത്തുമോ എന്നാണ് ഇനി അറിയേണ്ടത്. കാരണം കഴിഞ്ഞ കുറച്ചുദിവസമായി ചാനല്‍ സര്‍വേകളില്‍ എല്‍ഡിഎഫ് തരംഗമെന്ന മലവെളളപ്പാച്ചിലായിരുന്നു. അതിന് പിന്നാലെ ഇതാ കണ്ണുതട്ടിയതോ എന്തോ എവിടെ തൊട്ടാലും മുഖ്യനും ടീമിനും പ്രശ്‌നങ്ങള്‍. ഒന്നിന് പുറകെ ഒന്നായി ക്യാപ്റ്റന് തിരിച്ചടികളാണ്. അമ്പലങ്ങളായ അമ്പലങ്ങളില്‍ ദര്‍ശനവും വഴിപാടും നടത്തി എല്‍ഡിഎഫ് വരണേ, ദേവസ്വം മന്ത്രി തന്നെ ആവണേ എന്ന് പ്രാര്‍ഥിച്ച് നടക്കുന്ന കടകംപ്പള്ളിയുടെ പ്രാര്‍ഥന ഏറ്റതാണോ അതോ മുഖ്യന് തിരിച്ചടിച്ചതാണോ എന്ന് അറിയില്ല. എല്ലാം നന്നായി പോകുന്നുണ്ട്.
ആഴക്കടലില്‍ മുങ്ങി മുഖ്യന്‍ ഇങ്ങനെ എത്രനാള്‍ പൊങ്ങിക്കിടക്കുമെന്ന് കണ്ട് തന്നെ അറിയണം. വീണിടത്ത് കിടന്ന് നീന്തുന്ന ആ കളി ഇനി നടക്കില്ല. കാരണം മാധ്യമങ്ങള്‍ കാര്യങ്ങള്‍ അക്കമിട്ട് നിരത്തി കൊണ്ട് രംഗത്തുണ്ട് എന്നത് തന്നെ. കാരണം വിവാദമുണ്ടായ ആദ്യ നാളുകളില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്. കാര്യങ്ങള്‍ പരിശോധിക്കണം. ഒരു കമ്പനി വരുന്നു, ധാരണാപത്രം ഒപ്പിടുന്നു, വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറിയും മന്ത്രിയും സര്‍ക്കാരും ഒന്നുമറിഞ്ഞില്ല'. ഇഎംസിസിയുമായുള്ള ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി വിവാദമായപ്പോള്‍ കേരളം മുഴുവന്‍ ഈ വിഷയത്തിന് പിന്നാലെ തിരിഞ്ഞപ്പോള്‍ പിണറായി സര്‍ക്കാര്‍ ആദ്യം പറഞ്ഞതാണിത്.
എന്നാല്‍ കാര്യങ്ങളെല്ലാം കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍.പ്രശാന്ത്, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കറിനെയും അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെയും അറിയിച്ചിരുന്നു എന്നതിന്റെ വാട്‌സാപ് ചാറ്റ് പുറത്തു വന്നതോടെ മുഖ്യമന്ത്രി നിലപാടു മാറ്റി. ആഴക്കടല്‍സോളര്‍ അന്വേഷണം സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുന്നു. അഡീഷനല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ അറിയിച്ചതു ഗൂഢാലോചനയായിരുന്നു എന്ന പുതിയ നിലപാടിലെത്തി മുഖ്യമന്ത്രി.
അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇക്കാര്യം അറിയില്ലെന്നും അദ്ദേഹം സന്ദേശങ്ങള്‍ക്കു സ്വാഭാവികമായി നല്‍കുന്ന മറുപടി മാത്രമാണു നല്‍കിയതെന്നുമാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചത്. വിവരാവകാശ രേഖകളിലൂടെയാണ് എന്‍.പ്രശാന്തും മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കറുമായുമുള്ള വാട്‌സാപ് ചാറ്റ് സന്ദേശങ്ങള്‍ പുറത്തുവന്നത്. കെഎസ്‌ഐഎന്‍സി ധാരണാപത്രത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള തീരുമാനമാണ് ഇതു പുറത്തുവരാന്‍ കാരണമായതും.
വിശദീകരണം തേടിയ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരുമായി നടത്തിയ വാട്‌സാപ് ചാറ്റ് ഉള്‍പ്പെടെ പ്രശാന്ത് നല്‍കുകയായിരുന്നു. ഇതോടെ ഇത് ഔദ്യോഗിക രേഖകളുടെ ഭാഗമായി. പിന്നാലെയാണു കത്ത് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. അതേസമയം, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച വിവാദങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരണത്തിനില്ലെന്ന നിലപാടിലാണു പ്രശാന്ത്. കരാര്‍ വിവാദമായ ശേഷം മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കുകയാണ് അദ്ദേഹം.
വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രം ഒപ്പിട്ടത് കെഎസ്‌ഐഡിസി എംഡിയായിരുന്ന എം.ജി.രാജമാണിക്യം ആണ്. ഇതിലാണു സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധന നയം ലംഘിക്കപ്പെട്ടത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ഇതു റദ്ദാക്കി. ധാരണാപത്രത്തിന് അനുമതി നല്‍കിയത് ആരെന്ന് അന്വേഷിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. തീര്‍ന്നില്ല ഇതാ അടുത്ത കെട്ടുപാട്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കലക്ടറുടെ നോട്ടിസ്. അതും കണ്ണൂരില്‍ നിന്ന്. ഇന്നലെ വരെ വിശ്വാസികളെ തളളിപ്പറഞ്ഞവര്‍ ഇന്ന് ദൈവദര്‍ശനത്തിനിറങ്ങി രക്ഷയ്ക്കായി നെട്ടോട്ടമോടുമ്പോള്‍ പാര്‍ട്ടിയുടെ കണ്‍കണ്ട ദൈവത്തിന് പല കോണുകളില്‍ നിന്നാണ് അനുഗ്രഹ വര്‍ഷം.
അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്‌സീന്‍ നേരിട്ട് എത്തിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് കണ്ണൂര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ടി.വി. സുഭാഷിന്റെ നിര്‍ദേശം വന്നത്. അതും ധര്‍മടത്തെ പിണറായിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് കൈമാറിയത്. പരാതി നല്‍കിയാളുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയില്ല. ഏതായാലും ചിലത് അങ്ങനെയാണ് വിടാതെ പിന്‍തുടരും.
വിശ്വാസികളുടെ ശാപം എന്ന് പറയുന്നതും കേള്‍ക്കുന്നതും അലര്‍ജിയായ സിപിഎമ്മിന് ഇപ്പോള്‍ അമ്പലങ്ങളുടെ നടയില്‍ പോയി പ്രാര്‍ഥിക്കുന്നതിനും വിശ്വാസ വോട്ട് വാങ്ങുന്നതിനും മാത്രം ഒരു അലര്‍ജിയുമില്ല എന്നത് കൂടി ഉണ്ട്. ഏതായാലും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്ര ദര്‍ശനം നടത്തി പ്രസാദം സ്വീകരിക്കുന്നതിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍ വന്നത് സിപിഎമ്മിന് വലിയ പൊല്ലാപ്പായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാട് നടത്തിയിരുന്നു. തുടര്‍ന്ന് ഗുരൂവായൂര്‍ സന്ദര്‍ശനത്തില്‍ കടംകംപള്ളിക്ക് ജാഗ്രതകുറവുണ്ടായി എന്നതായിരുന്നു സിപിഎം വിലയിരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാണ് സിപിഎം തീരുമാനം. അതുകൊണ്ടുതന്നെ കടകംപള്ളിയില്‍ നിന്നും വിശദീകരണം തേടുകയോ മറ്റോ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ തെരഞ്ഞെടുപ്പില്‍ അത് ഇടതു പക്ഷത്തിന് പ്രതികൂലമായ മനോഭാവം ജനങ്ങള്‍ക്കിടയില്‍ ഉടലെടുക്കാന്‍ കാരണമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. കാരണം അതിനെക്കാളും വലിയ ആഴക്കടല്‍ ഊരാക്കുടുക്കില്‍ പെട്ടിരിക്കുകയാണ് പാര്‍്ട്ടിയും മുഖ്യനും
https://www.facebook.com/Malayalivartha


























