മോദിയെ കരുത്തനാക്കിയത് സിപിഎം..മമതയെ കൂടെ നിന്ന് ഒറ്റി..കൊടുംചതി പുറത്ത്

അവിടെ പാര, ഇവിടെ മുതലക്കണ്ണീര്‍. ബംഗാളില്‍ ബിജെപിലേക്ക് ഒഴുകിയത് ഇടത്, കോണ്‍ഗ്രസ് വോട്ടുകള്‍ ലക്ഷ്യം 2024 തന്നെയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
30 ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസും ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസിനെയാണു കുറ്റപ്പെടുത്തുന്നതെങ്കിലും, പാര്‍ട്ടി എങ്ങനെ സംസ്ഥാനത്തു ചുവടുറപ്പിച്ചെന്ന് ബംഗാളിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം വ്യക്തമാക്കും.
1952 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു മഹാസഭയും ഭാരതീയ ജനസംഘവും 13 സീറ്റുകള്‍ നേടിയിരുന്നു; മൊത്തം വോട്ടുകളുടെ എട്ട് ശതമാനം. 1953 ല്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മരണവും 1950 കളുടെ അവസാനത്തില്‍ ഇടതുപക്ഷത്തിന്റെ ഉയര്‍ച്ചയും കാരണം സംസ്ഥാനത്ത് ഹിന്ദു വലതുപക്ഷ സംഘടനകളുടെ രാഷ്ട്രീയ സ്വാധീനം കുത്തനെ ഇടിഞ്ഞു. 1967 ലെയും 1971 ലെയും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ.
1980 ല്‍ ബിജെപി രൂപീകരിച്ചതിനുശേഷം, പാര്‍ട്ടിക്ക് സംസ്ഥാനത്ത് സാന്നിധ്യമില്ലാതായി. ബംഗാളിലെ 34 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണകാലത്ത് 1998 ലും 1999 ലും ഒഴികെ ബിജെപിക്ക് മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. ആ രണ്ടുവര്‍ഷത്തിനിടയില്‍ അന്നത്തെ ടിഎംസിസിയുമായി സഖ്യമുണ്ടാക്കിയ പാര്‍ട്ടിക്ക് രണ്ട് ലോക്സഭാ സീറ്റുകളും ഉപതിരഞ്ഞെടുപ്പില്‍ ഒരു നിയമസഭാ സീറ്റും ലഭിച്ചു.
2011 ല്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തി ടിഎംസി അധികാരത്തില്‍ വന്നതിനുശേഷം കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സ്വാധീനം മെല്ലെ ക്ഷയിച്ചു തുടങ്ങിയതിനും അതു വലിയ തകര്‍ച്ചയായതിനും സമാന്തരമായി ബിജെപി മെല്ലെ സ്വാധീനമുറപ്പിക്കുകയായിരുന്നു. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 18 ശതമാനം വോട്ടും രണ്ട് സീറ്റുകളും നേടി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് നിയമസഭാ സീറ്റുകളും 11 ശതമാനം വോട്ടുകളും നേടി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം പരിശോധിച്ചാല്‍ ടിഎംസിയുടെ 43 ശതമാനം വോട്ട് വിഹിതം കുറയുന്നില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റേത് 29 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായും കോണ്‍ഗ്രസിന്റേത് ആറില്‍നിന്ന് നാലുമായി കുറഞ്ഞു. ബിജെപി സീറ്റ് നില 18 ആയി ഉയര്‍ന്നു.
ബംഗാളിലെ ഭരണവിരുദ്ധ വികാരത്തിനു പുറമേ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രീണന രാഷ്ട്രീയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും തൃണമൂലിനെതിരെ വെല്ലുവിളിയുയര്‍ത്താന്‍ ബിജെപിയെ സഹായിച്ചു. ഗോത്രവര്‍ഗ ആധിപത്യമുള്ള ജംഗിള്‍മഹലിലും ബംഗ്ലദേശ് അഭയാര്‍ഥികളുടെ ഗണ്യമായ സാന്നിധ്യമുള്ള അതിര്‍ത്തി പ്രദേശങ്ങളിലും ബിജെപി സ്വാധീനം വര്‍ധിപ്പിച്ചു.
പ്രത്യേകിച്ച്, ഇടതുപക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെട്ടിരുന്ന മാതുവാസിലും നാംഷുദ്രാസിലും. ആര്‍എസ്എസിന്റെ പ്രവര്‍ത്തനവും ഗ്രാമീണ മേഖലയിലെ ഇടപെടലുകളും ബിജെപിയെ ശക്തിപ്പെടുത്താന്‍ സഹായിച്ചു. അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് മല്‍സരിക്കാനിറങ്ങിയതോടെ, തൃണമൂല്‍ കോണ്‍ഗ്രസിനെ മുസ്ലിംകള്‍ക്കുള്ള പാര്‍ട്ടിയായി മുദ്രകുത്താനും പ്രീണന രാഷ്ട്രീയമെന്ന വാദം ഉയര്‍ത്താനും ഇനി ബിജെപിക്കാവില്ല. അതേസമയം, ഐഎസ്എഫ് തൃണമൂലിന്റെ മുസ്‌ലിം വോട്ടുകളെ സ്വാധീനിച്ചേക്കാമെന്നത് ബിജെപിക്ക് പ്രതീക്ഷയേകുന്നു.
സംസ്ഥാനത്തെ ഒരു ലക്ഷത്തോളം പോളിങ് ബൂത്തുകളില്‍ 20 ശതമാനത്തോളം ഇടത്തും ബിജെപിക്ക് ഇപ്പോഴും സാന്നിധ്യമില്ലെന്നതും ഒരു തിരിച്ചടിയാണ്.
14 ലക്ഷം ഹിന്ദുക്കള്‍ ഉള്‍പ്പെടെ 19 ലക്ഷത്തിലധികം പേരെ ഒഴിവാക്കി 2019 ഡിസംബറില്‍ അസമില്‍ പ്രസിദ്ധീകരിച്ച അന്തിമ എന്‍ആര്‍സി പട്ടിക ബിജെപിയെ 'ബംഗാളി വിരുദ്ധ' പാര്‍ട്ടിയായി മുദ്രകുത്താനുള്ള സുവര്‍ണാവസരം തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കിയിരുന്നു.
അപകടം മനസ്സിലാക്കിയ ബിജെപി രാജ്യവ്യാപകമായി എന്‍ആര്‍സിക്ക് വേണ്ടിയുള്ള പദ്ധതി ഉപേക്ഷിക്കുകയും സിഎഎ വഴി പൗരത്വം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അധികാരത്തിലേറിയാന്‍ സിഎഎ നടപ്പാക്കുമെന്നാണ് ബിജെപിയുടെ ഉറപ്പ്. എല്ലാത്തിനും പിന്തുണ നല്‍കി വോട്ടെല്ലാം നല്‍കിയിട്ട് ഇടതുപക്ഷവും കോണ്‍ഗ്രസും മമതയെ കുറ്റപ്പെടുത്തി മുതലക്കണ്ണീര്‍ പൊഴിക്കുകയാണ്.
https://www.facebook.com/Malayalivartha


























