പൊട്ടിത്തെറിച്ച് ആഞ്ഞടിച്ച്... തെരഞ്ഞെടുപ്പില്‍ സജീവമായതോടെ വീണ്ടും ശബരിമല വിഷയം എടുത്തിട്ട് വൈകാരികമായി സുരേഷ് ഗോപി; തന്റെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ വരികയാണെങ്കില്‍ അങ്ങനെ തകര്‍ക്കാന്‍ വരുന്നവരെ തച്ചുടയ്ക്കണം; ഓ...സുപ്രീം കോടതി പറഞ്ഞു പെണ്ണുങ്ങളെ പൊലീസ് ചട്ട അണിയിച്ച് കയറ്റാന്‍?....ചുമ്മായിരിക്ക്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഏറ്റവും ഫലപ്രദമായി അവതരിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. എന്റെ അയ്യന്‍ എന്റെ അയ്യപ്പന്‍ ഏറെ ചര്‍ച്ചയായി. അത് പല വിവാദത്തിനും വഴിവയ്ക്കുകയും ചെയ്തു. ഇത്തവണയും ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടു വരികയാണ് സുരേഷ് ഗോപി.
ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിനോട് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. ശബരിമല എങ്ങനെയാണ് വൈകാരിക വിഷയം ആകുന്നതെന്നും സുപ്രീം കോടതിയല്ലേ ശബരിമല സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചെതെന്നുമുള്ള ചോദ്യം വന്നപ്പോഴാണ് ബിജെപി സ്ഥാനാര്‍ത്ഥി പൊട്ടിത്തെറിച്ചത്.
അഞ്ച് വര്‍ഷം നീണ്ട ഭരണകാലത്ത് ദ്രോഹം സംഭവിച്ചുവെങ്കില്‍ ബിജെപിയെ പരീക്ഷിക്കാന്‍ ജനം തയ്യാറാകണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അങ്ങനെ ദ്രോഹം സംഭവിച്ചുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ വരികയാണെങ്കില്‍ അങ്ങനെ തകര്‍ക്കാന്‍ വരുന്നവരെ തച്ചുടയ്ക്കണം എന്ന് തന്നെയാണ് തന്റെ വികാരമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതേ തുടര്‍ന്നാണ് ശബരിമലയുടെ ബന്ധപ്പെട്ട ചോദ്യം വന്നത്. സുരേഷ് ഗോപിയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ വന്നത് സുപ്രീം കോടതിയാണോ കേരള സര്‍ക്കാരാണോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് സുരേഷ് ഗോപി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
സുപ്രീം കോടതി കൊണ്ടുവന്ന എല്ലാം നിങ്ങളങ്ങ് അംഗീകരിച്ചോ? നാല് ഫഌറ്റുകള്‍ പൊളിച്ചു... ബാക്കി ആര് പൊളിച്ചു? ഡോണ്ട് ട്രൈ ടു പ്‌ളേ ദ ഫൂള്‍ വിത്ത് മീ നികേഷ്... നോ ഇറ്റ്‌സ് വെരി ബാഡ്... നിങ്ങള്‍ ഉടനെ സുപ്രീം കോടതിയുടെ തലയിലാ വയ്ക്കുന്നത്? (ഒച്ചയുയര്‍ത്തി)സുപ്രീം കോടതി പറഞ്ഞോ... ഈ... കൊണ്ടുചെന്ന് വലിച്ചുകേറ്റാന്‍? പറഞ്ഞോ?! പ്ലീസ്...പ്ലീസ്... യു ആര്‍ ഡ്രാഗിങ്ങ് മീ ടു ദ റോങ്ങ് ട്രാക്ക്...പ്ലീസ്..
സുപ്രീം കോടതിയല്ലേ ഈ വിഷയത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും അത് കേരള സര്‍ക്കാര്‍ നടപ്പാക്കുകയല്ലേ ചെയ്തിട്ടുള്ളതെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ തുടര്‍ന്നും ചോദിക്കുന്നുണ്ട്. എന്നാല്‍ സുരേഷ് ഗോപി അതിനും കടുത്ത ഭാഷയില്‍ തന്നെയാണ് ഉത്തരം നല്‍കുന്നത്.ചോദ്യത്തോട് ഓ...സുപ്രീം കോടതി പറഞ്ഞു.. പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്ന് പോലീസ് ചട്ടയണിയിച്ച് കയറ്റാന്‍..എന്നാണ് നടന്‍ പ്രതികരിക്കുന്നത്.
തുടര്‍ന്ന് പുന്നപ്രയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എത്തിയപ്പോള്‍ എന്താണ് തുലഞ്ഞുപോയത് എന്നും എന്തിനാണ് അവിടം പൂട്ടിട്ട് പൂട്ടിയതെന്നും നടന്‍ ചോദിക്കുന്നു. പുന്നപ്രവയലാര്‍ രക്തസാക്ഷി മണ്ഡപം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധീനതയിലുള്ള സ്ഥലമാണെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ ഉത്തരം നല്‍കുമ്പോള്‍ ചുമ്മാതിരിക്കണമെന്നും 'ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകള്‍ വച്ചിരിക്കുന്ന പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണ്' പുന്നപ്രവയലാര്‍ സ്മാരകമെന്നും ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞു.
അതേസമയം സുരേഷ് ഗോപിക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി തൃശൂര്‍ കോര്‍പറേഷനും രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ശക്തന്‍ പ്രതിമയില്‍ അനുമതിയില്ലാതെ മാല ചാര്‍ത്തിയതിനെതിരെയാണ് നടപടി.
സുരേഷ് ഗോപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് നൂറുകണക്കിന് ആളുകളെ അണി നിരത്തിയുള്ള റോഡ് ഷോ നടന്നത്. ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷമായിരുന്നു റോഡ് ഷോ തുടങ്ങിയത്. പിന്നീട് സ്വരാജ് ഗ്രൗണ്ടിലാണ് റോഡ് ഷോ അവസാനിച്ചത്. ഇതിനെതിരെ കേസെടുത്തത് ഏറെ വിവാദമാകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























