ഇരട്ട വോട്ട് വിഷയത്തില്‍ കൂടുതല്‍ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.... ബൂത്തുകളില്‍ കള്ളവോട്ട് തടയാന്‍ മുഴുവന്‍സമയ വെബ്കാസ്റ്റിങ് , ബൂത്തുകളുടെ സുരക്ഷയ്ക്ക് കേന്ദ്രസേന

ഇരട്ടവോട്ട് വിഷയത്തില്‍ കൂടുതല്‍ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇരട്ടവോട്ടുകള്‍ കൂടുതല്‍ കണ്ടെത്തുന്ന ബൂത്തുകളില്‍ കള്ളവോട്ട് തടയാന്‍ മുഴുവന്‍സമയ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും.
ബൂത്തുകളുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിക്കും.ബി.എല്‍.ഒ.മാരുടെ പരിശോധനയില്‍ കണ്ടെത്തുന്ന ഇരട്ടവോട്ടുള്ളവരുടെ പേര് ഉള്‍പ്പെടുത്തിയ പ്രത്യേക പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കു നല്‍കും.
തിരഞ്ഞടുപ്പുസമയത്ത് പേര് ഒഴിവാക്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിച്ചായിരിക്കും വോട്ടെടുപ്പ്. വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ട് സ്വയംകണ്ടെത്തി നീക്കാന്‍ അപേക്ഷിച്ചവര്‍ ഉദ്യോഗസ്ഥരുടെ തീരുമാനം കാത്തിരിക്കുകയാണ്.
ബി.എല്‍.ഒ.മാര്‍ വോട്ടറുടെ വീട്ടിലെത്തുമെന്ന് ഉദ്യോഗസ്ഥരുടെ അറിയിപ്പുണ്ടായെങ്കിലും ഇതുവരെ എത്തിയില്ലെന്ന ആക്ഷേപമുണ്ട്.
80 വയസ്സിനു മുകളിലുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്ന ബാലറ്റുപെട്ടികള്‍ സീല്‍ചെയ്തവയായിരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യമുന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വീണ്ടും കത്തുനല്‍കി.
സീല്‍ചെയ്ത ബാലറ്റുപെട്ടികള്‍ ഉപയോഗിച്ചില്ലെങ്കില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേട് നടത്താന്‍ കഴിയുമെന്ന് കത്തില്‍ പറയുന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇതരസംസ്ഥാനക്കാരുമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി.
പട്ടികയിലെ ഇതരസംസ്ഥാനക്കാരുടെ കാര്യങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വിന്‍സന്റ് പാനിക്കുളങ്ങരയാണ് പരാതി നല്‍കിയത്.
വോട്ടര്‍പ്പട്ടിക കുറ്റമറ്റതാക്കണമെന്നും അതുവരെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും പരാതിയില്‍ പറയുന്നു.
വോട്ടര്‍ ഇതര സംസ്ഥാനക്കാരനാണെന്ന് പോളിങ് ഓഫീസര്‍ക്കോ ഏജന്റിനോ സ്ഥാനാര്‍ഥിക്കോ സംശയമുയര്‍ന്നാല്‍ അയാളെക്കൊണ്ട് മലയാളം എഴുതിപ്പിക്കുകയോ വായിപ്പിക്കുകയോ ചെയ്യാന്‍ അനുമതി നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























