പോസ്റ്റല്‍ വോട്ടിംഗ് തുടങ്ങി.. പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചവരുടെ വീട്ടില്‍ പോളിംഗ് ഉദ്യോഗസ്ഥരെത്തി ബാലറ്റ് നല്‍കി വോട്ട് രേഖപ്പെടുത്തും, ഏപ്രില്‍ 2 വരെയാണ് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം

പോസ്റ്റല്‍ വോട്ടിംഗ് തുടങ്ങി.. പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചവരുടെ വീട്ടില്‍ പോളിംഗ് ഉദ്യോഗസ്ഥരെത്തി ബാലറ്റ് നല്‍കി വോട്ട് രേഖപ്പെടുത്തും,
ഏപ്രില്‍ 2 വരെയാണ് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യംപ്രായം ചെന്നവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍ തുടങ്ങിയവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് ഇന്നലെ ആരംഭിച്ചെങ്കിലും പോളിംഗ് സാമഗ്രികള്‍ എത്താത്തതിനാല്‍ ചില ഭാഗങ്ങളില്‍ മുടങ്ങി.
അതേസമയം പലയിടത്തും വോട്ടിംഗ് കൃത്യമായി നടക്കുകയും ചെയ്തു. ഏപ്രില്‍ 2 വരെയാണ് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം
പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചവരുടെ വീട്ടില്‍ പോളിംഗ് ഉദ്യോഗസ്ഥരെത്തി ബാലറ്റ് നല്‍കി വോട്ട് രേഖപ്പെടുത്തുന്ന സംവിധാനമാണ്. ഇതിനായി സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍ അതത് ബ്‌ളോക്ക് ഓഫീസുകളില്‍ എത്തണമെന്നായിരുന്നു അറിയിപ്പ്.
വോട്ട് രേഖപ്പെടുത്തേണ്ട രീതിയെപ്പറ്റി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ഓച്ചിറ തുടങ്ങിയ ബ്‌ളോക്കുകള്‍ ബാലറ്റ് ഉള്‍പ്പെടെ എത്താത്ത സ്ഥലങ്ങളില്‍പ്പെടുന്നു. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍ ഇന്നലെ രാവിലെ ബ്‌ളോക്ക് ഓഫീസുകളിലെത്തിയപ്പോഴാണ് ഇക്കാര്യമറിയുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ആരോപണവുമുണ്ട്.
ഇനി എന്ന് വരണമെന്ന് അറിയിപ്പും നല്‍കിയില്ല. പോളിംഗ് സാഗ്രികള്‍ എത്താത്തിടത്ത് ഇന്ന് എത്തിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ അടങ്ങുന്ന ടീമാണ് വീടുകളിലെത്തുന്നത്. പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നവരാണ് മറ്റുള്ളവര്‍.
സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയും അറിയിക്കും. ബൂത്തുകളിലേതു പോലെ രഹസ്യമായാണ് പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തേണ്ടത്. വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പേപ്പര്‍ വോട്ടറുടെ മുന്നില്‍ വച്ച് കവറിലിട്ട് സീല്‍ ചെയ്ത് കൊണ്ടു പോകും.
"
https://www.facebook.com/Malayalivartha


























