പ്രസ് ക്ലബ് സെക്രട്ടറിയെ നീക്കം ചെയ്ത നടപടി കോടതി അസ്ഥിരപ്പെടുത്തി

തലസ്ഥാനത്തെ പ്രസ് ക്ലബ്ബ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത നടപടി തിരുവനന്തപുരം മൂന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി അസ്ഥിരപ്പെടുത്തി.
നീക്കം ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് നടപടിയെന്നും കണ്ടെത്തിയാണ് വിചാരണ കോടതിയുടെ വിധി പ്രസ്താവം ഉണ്ടായത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബും മുന്‍ സെക്രട്ടറി എം. രാധാകൃഷ്ണനും വാദികളായും സബ്‌ളൂ തോമസിനെ പ്രതിയാക്കിയും സമര്‍പ്പിച്ച കേസിലാണ് വാദിഭാഗത്തിന് അനുകൂലമായി വിധിയുണ്ടായത്.
2019 ഡിസംബര്‍ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിസംബര്‍11 ന് ഫയല്‍ ചെയ്ത കേസിലാണ് 2021 ല്‍ വിധിയുണ്ടായത്.
"
https://www.facebook.com/Malayalivartha


























