യുവാവും പെണ്‍കുട്ടിയും പാറക്കെട്ടില്‍ സംസാരിച്ചിരിക്കെ പെണ്‍കുട്ടി താഴേക്കു വീണു, പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന യുവാവ് കണ്ടത് ബോധരഹിതയായി കിടക്കുന്ന പെണ്‍കുട്ടിയെ, മരിച്ചെന്നു കരുതി മറ്റൊന്നും ചിന്തിക്കാതെ യുവാവ് ചെയ്തത്....

യുവാവും പെണ്‍കുട്ടിയും പാറക്കെട്ടില്‍ സംസാരിച്ചിരിക്കെ പെണ്‍കുട്ടി താഴേക്കു വീണു, പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന യുവാവ് കണ്ടത് ബോധരഹിതയായി കിടക്കുന്ന പെണ്‍കുട്ടിയെ, മരിച്ചെന്നു കരുതി മറ്റൊന്നും ചിന്തിക്കാതെ യുവാവ് ചെയ്തത്....
നാടുകാണി പവിലിയനിലെത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഗുരുതരപരിക്കുകളോടെ സമീപത്തുനിന്ന് കണ്ടെത്തി.
നൂറടി താഴ്ചയില്‍നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. മേലുകാവ് ഇല്ലിക്കല്‍ (മുരുക്കുംകല്‍) എം.എച്ച്.ജോസഫി(സാബു)ന്റെ മകന്‍ അലക്‌സാ(23)ണ് മരിച്ചത്.
പാറക്കെട്ടില്‍നിന്ന് താഴെവീണ പെണ്‍കുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവമെന്ന് കരുതുന്നു. പോലീസ് പറയുന്നത് ഇങ്ങനെ- അലക്‌സും പെണ്‍കുട്ടിയും നാടുകാണി പവിലിയന് സമീപം പാറക്കെട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി താഴേക്കുവീണു.
പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന അലക്‌സ്, ബോധരഹിതയായ പെണ്‍കുട്ടിയെക്കണ്ട് മരിച്ചെന്ന് തെറ്റിദ്ധരിച്ചു. തുടര്‍ന്ന്, സ്വന്തം ജീന്‍സ് സമീപത്തെ മരത്തില്‍ കുടുക്കി തൂങ്ങിമരിച്ചു.പെണ്‍കുട്ടിയേയും അലക്‌സിനേയും വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഇരുവരുടേയും രക്ഷിതാക്കള്‍ കാഞ്ഞാര്‍, മേലുകാവ് പോലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്‍കി.
പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പവിലിയന് സമീപത്ത് അലക്‌സിന്റെ ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. അലക്‌സിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. അമ്മ: പൊന്നമ്മ. വ്യാഴാഴ്ച വൈകീട്ട് പാറക്കെട്ടില്‍നിന്ന് താഴെവീണ പെണ്‍കുട്ടി വെള്ളിയാഴ്ച ഉച്ചവരെ വേദനതിന്ന് കിടന്നു.
അലക്‌സിന്റെ ബൈക്ക് കണ്ട പോലീസ് അവിടെയെല്ലാം തിരഞ്ഞു. ബൈക്കില്‍ കണ്ട സ്‌കൂള്‍ ബാഗില്‍നിന്നാണ് േപരുംമറ്റും ലഭിച്ചത്. അവിടെനിന്ന് പേരുവിളിച്ചപ്പോള്‍ പെണ്‍കുട്ടി ശബ്ദമുണ്ടാക്കി. അങ്ങനെയാണ് പോലീസ് ഇവരെ കണ്ടെത്തുന്നത്.
എസ്.ഐ.മാരായ മനോജും ഐസക്കും സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷും സാഹസികമായി പാറക്കെട്ടിലൂടെ ഇറങ്ങിയാണ് പെണ്‍കുട്ടിയുടെ അടുത്തെത്തിയത്. പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന വന്ന് പെണ്‍കുട്ടിയെ മുകളില്‍ എത്തിച്ചു.
പെണ്‍കുട്ടിയുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. വിശദമായ മൊഴിയെടുത്താലേ എന്താണ് സംഭവിച്ചതെന്ന് പൂര്‍ണമായി അറിയാനാകൂവെന്ന് പോലീസ് .
a
https://www.facebook.com/Malayalivartha


























