വാഹനാപകടത്തിൽ മരിച്ച് ശവസംസ്കാരവും കഴിഞ്ഞ ആൾ മൂന്നു മാസം കഴിഞ്ഞപ്പോൾ തിരിച്ചെത്തി; അപ്പോൾ മരിച്ചതാരാണ് ? ആശങ്കയിൽ പോലീസും ബന്ധുക്കളും

പാലയിലുണ്ടായ വാഹന അപകടത്തില്‍ മരിച്ച യുവാവ് ജീവനോടെ കായംകുളത്ത്. മൂന്നു മാസത്തിനുമുൻപേ മരിച്ചത് ആരെന്നറിയാതെ പോലീസുകാരും. തങ്ങളുടെ സഹോദരനാണെന്ന് കരുതി മൃതദേഹം ഏറ്റു വാങ്ങി സംസ്‌കരിച്ച ബന്ധുക്കളും പോലീസുകാരും പരസ്പരം ചോദിക്കുകയാണ് അപ്പോള്‍ മരിച്ചതാര്?
കുടശനാട് പൂഴിക്കാട് വിളയില്‍ കിഴക്കതില്‍ വി.കെ.സാബു (35) ഇന്നലെ രാവിലെ കായംകുളത്ത് കണ്ടെത്തിയത്. വൈകിട്ട് പന്തളം പോലീസ് സ്‌റ്റേഷനില്‍ എത്തിയതിന് പിന്നാലെ നാട്ടുകാരും വീട്ടുകാരും മാത്രമല്ല, പോലീസും അമ്പരന്നിരിയ്ക്കുകയാണ്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ പാലാ ഇടപ്പാടിയില്‍ വാഹനമിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെയാണ് സാബുവെന്നു തെറ്റിദ്ധരിച്ച് സംസ്‍കാരം നടത്തിയത്. പാലാ പൊലീസ് സ്റ്റേഷനില്‍ നിന്നും 26ന് അപകടവിവരം വിളിച്ചു പറഞ്ഞതെന്ന് സാബുവിന്റെ സഹോദരന്‍ സജി പറയുന്നത്. പാലായിലെത്തിയ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതു തന്നെയെന്നു 'തിരിച്ചറിഞ്ഞു'. സാബുവിന് മുന്‍ ഭാഗത്തെ 3 പല്ലുകള്‍ അപകടത്തിൽ നഷ്ട്ടപെട്ടു. മൃതദേഹത്തിലും ഇങ്ങനെ തന്നെയായിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് വഴിയൊരിയ്ക്കിയത്.
ശേഷം, ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് 12 ന് സാബുവിന്റെ മൃതദേഹം കുടശനാട് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ പള്ളിയുടെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതിന് സാക്ഷികളായിരുന്നുപോലീസുംബന്ധുക്കളും. മരിച്ചത് സാബുവല്ലെങ്കില്‍ പിന്നെ മൃതദേഹം ആരുടേതാണെന്ന് ബന്ധുക്കൾ ഇപ്പോൾ ചോദിയ്ക്കുന്നത്.
മൃതദേഹം സാബുവിന്റേത് തന്നെ എന്ന കാര്യത്തില്‍ അവിടെ കൂടിയ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. നിയമപ്രകാരം വിവാഹിതനല്ലെങ്കിലും ഭാര്യയും ഒരു മകളുമുണ്ട്. സ്ഥിരമായി ഒരു ജോലി ഇല്ലാതിരുന്ന സാബുവിന് ഡിസംബർ മാസത്തിൽ തിരുവന്തപുരത്തെ ഒരു ഹോട്ടലിൽ ആയിരുന്നു ജോലി.
ഇന്നലെ രാവിലെ മരിച്ചു പോയ സാബുവിനെ കായംകുളത്ത് വച്ചു കണ്ടുവെന്ന് ഒരു ബന്ധു രാജീവ് വേണാടിനോട് പറഞ്ഞു. കണ്ടുവെന്ന് പറഞ്ഞയാളുടെ ഫോണ്‍ നമ്പര്‍ രാജീവ് വാങ്ങി. കായംകുളം-അടൂര്‍ റൂട്ടില്‍ ഓടുന്ന ഹരിശ്രീ ബസിന്റെ ഡ്രൈവര്‍ മുരളീധരന്റെ നമ്പര്‍ ആയിരുന്നു അത്. രാജീവിന്റെ കാള്‍ മുരളീധരന്‍ സാബുവിന് കൈമാറി. അത് സാബു തന്നെ എന്ന് വ്യക്തമായതോടെ വീഡിയോ കാള്‍ വിളിച്ച് ഒന്നു കൂടി ഉറപ്പിച്ചു. ഇതോടെ വിവരം പന്തളം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഹരിശ്രീ ബസില്‍ തന്നെ ഡ്രൈവര്‍ മുരളീധരന്‍ സാബുവിനെ അടൂരിലും തുടര്‍ന്ന് പത്താം മൈലിലും എത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. പള്ളിയിലെ കുടുംബ കല്ലറയില്‍ അന്ത്യനിദ്ര കൊള്ളുന്ന ആ യുവാവ് ഏതാണെന്ന സംശയമാണ് ഇപ്പോള്‍ എല്ലാവർക്കും ബാക്കിയുള്ളത്.
അപകട മരണ വാര്‍ത്ത കണ്ട് മൃതദേഹം ഝാര്‍ഖണ്ഡ് സ്വദേശിയുടേതാണെന്ന സംശയത്തില്‍ അവിടെ നിന്നും അന്വേഷണം വന്നിരുന്നതായി പോലീസ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു ഡി.എന്‍.എ പരിശോധനയ്ക്കായി രക്തം ശേഖരിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു തുടർ അന്വേഷണത്തിനായി പാലാ പോലീസ് ഉടന്‍ തന്നെ പന്തളത്തെത്തുമെന്നും പോലീസ് വ്യക്തമാക്കിയിരിയ്ക്കുകയാണ്.
https://www.facebook.com/Malayalivartha


























