യുവാക്കൾ തമ്മിൽ തർക്കം; പരിഹരിക്കാനെത്തിയ ആളെ കുത്തി പരുക്കേൽപിച്ചു

ചെറുപ്പക്കാർ തമ്മിലുണ്ടായ തർക്കം പരിഹരിയ്ക്കാൻ ഇടപെട്ടയാളെ കുത്തിപരുക്കേല്പിച്ചു. ബട്‍ല ഹൗസ് സ്വദേശി അജീം ഖാനെ ആയിരുന്നു ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റവാളികളെ പൊലീസ് പിടിച്ചു.
ഇന്ന് രാവില ദില്ലി ബട്‍ല ഹൗസിലെ ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലിനുള്ളിൽ വെച്ച് കുറച്ചു ചെറുപ്പക്കാർ തമ്മിൽതർക്കം ആകുകയും. ഈ സമയം അവിടെ ചായ കുടിച്ചു കൊണ്ടിരുക്കുകയായിരുന്നു അജിം ഖാൻ. ചെറുപ്പക്കാർ തമ്മിലുള്ള തർക്കം തടയാൻ ചെന്നപ്പോഴാണ് ചെറുപ്പകാർക്കിടയിലെ രണ്ട് പേർ കത്തി പുറത്തെടുത്ത് അജിം ഖാന് നേരെ ആക്രമം നടത്തിയത്.
കത്തിക്കുത്തിൽ അജിം ഖാൻറെ നടുവിനും തുടയ്ക്കും സാരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ ഇയാളെ ദില്ലി എംയിസിൻറെ ട്രോമ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അജിം ഖാൻ അപകട നില തരണം ചെയ്തു എന്ന് പൊലീസ് വ്യക്തമാക്കി.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ജാമിയ നഗർ സ്വദേശികളായ ഡാനിഷ് , റിയാസുദ്ദീൻ എന്നിവരാണ് പ്രതികൾ എന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























