വെറും 5 മിനിറ്റ് മാത്രം നീണ്ടുനിന്ന കൊടുങ്കാറ്റ്; ഇരുനൂറോളം വീടുകൾ ഭാഗികമായി തകർന്നു, 113 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു, മൊത്തത്തിൽ ഒന്നരക്കോടിയുടെ നാശനഷ്ടം !

വ്യാഴാഴ്ച വൈകിട്ട് 5 മിനിറ്റ് മാത്രം നീണ്ടുനിന്ന കൊടുങ്കാറ്റു സൃഷ്ടിച്ചത് ഒന്നര കോടിയിലേറെ രൂപയുടെ നാശനഷ്ടം. 113 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
4 കാറുകളും 3 സ്കൂട്ടറും മരം വീണു തകർന്നു. വാഴ, കപ്പ, ജാതി തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. ആലുവ പാലസ് വളപ്പിൽ 8 മരം മറിഞ്ഞു. മേൽക്കൂരയിലെ ഓടുകളും ജലവിതരണ പൈപ്പുകളും ചുറ്റുമതിലും തകർന്നു. ജനൽച്ചില്ലുകൾ പൊട്ടി.
ആലുവ നഗരസഭയിലും കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകളിലുമാണ് ഏറ്റവുമധികം നഷ്ടം ഉണ്ടായത്. എടത്തല, കടുങ്ങല്ലൂർ പഞ്ചായത്തുകളിൽ ചെറിയ തോതിൽ കൃഷിനാശം മാത്രമേയുള്ളൂ. മൊത്തം 220 വീടുകൾക്കു കേടുപറ്റി.
മേച്ചിൽ ഷീറ്റുകൾ പറന്നുപോയവയാണ് ഇതിലേറെയും. അനേകം മരങ്ങൾ കടപുഴകി. ശ്രീകൃഷ്ണ ക്ഷേത്രത്തിലും നാശനഷ്ടം ഉണ്ടായി. പുളിഞ്ചോട് മെട്രോ സ്റ്റേഷന്റെ മേൽക്കൂരയ്ക്കു കേടു സംഭവിച്ചു. കീഴ്മാട് പഞ്ചായത്തിൽ 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇരുനൂറോളം വീടുകൾ ഭാഗികമായി തകർന്നു. 70 വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. 60 കൃഷിയിടങ്ങളിൽ വിളകൾ നശിച്ചു. യുവ മത്സ്യക്കൃഷിക്കാരൻ എടയപ്പുറം ചാറ്റുപാടത്തു വിഷ്ണു 5 ലക്ഷം രൂപ മുടക്കി അടുത്തിടെ നിർമിച്ച വലിയ ടാങ്കും അനുബന്ധ സംവിധാനങ്ങളും മരം വീണു തകർന്നു. കളമശേരി ഡെയറി– മേത്താനം റോഡിൽ മരം കടപുഴകി വീണു 11കെവി ലൈനുകൾ തകർന്ന നിലയിൽ.
പോസ്റ്റുകൾ ഒടിഞ്ഞു വീഴുകയും ചെയ്തു. ഉത്തരേന്ത്യയിൽ നിന്നുള്ള 8 തിരഞ്ഞെടുപ്പു നിരീക്ഷകർ ഉൾപ്പെടെ 25 പേർ ഇവിടെ താമസിക്കുന്നുണ്ടായിരുന്നു. ടാങ്കർ ലോറിയിലാണ് ഇന്നലെ വെള്ളം എത്തിച്ചത്. പാലസിനു തൊട്ടടുത്തുള്ള അദ്വൈതാശ്രമ വളപ്പിലും തണൽ മരങ്ങൾ മറിഞ്ഞുവീണു.
മണപ്പുറത്ത് ഉത്സവത്തിനു കെട്ടിയ താൽക്കാലിക പന്തലിന്റെ ഒരു ഭാഗവും പിൽഗ്രിം സെന്ററിനു മുകളിലെ ഷീറ്റുകളും പറന്നുപോയി. ആലുവയിൽ കാറ്റിൽ ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റുകളുടെയും ലൈനിന്റെയും അറ്റകുറ്റപ്പണി നടക്കുന്നു.
ആലുവ നഗരസഭയിൽ 50 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണു പ്രാഥമിക കണക്ക്. 43 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. കമ്പികൾ പൊട്ടിവീണു. 5 ഇലക്ട്രിക്കൽ സെക്‌ഷനുകളിൽ നിന്നുള്ള ജീവനക്കാർ അത്യധ്വാനം ചെയ്തതിന്റെ ഫലമായാണു വൈകിട്ടോടെ കറന്റ് എത്തിയത്.
ചൂർണിക്കര പഞ്ചായത്തിൽ 12 വീടുകൾ ഭാഗികമായി തകർന്നു. 14 പേരുടെ കൃഷി നശിച്ചു. പള്ളിക്കേരി പാടത്ത് 800 നേന്ത്രവാഴ ഒടിഞ്ഞു. നഗരസഭയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന തണൽ മരങ്ങൾ വെട്ടുന്നതിനെ കുറിച്ച് ആലോചിക്കാൻ ഇന്നു വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























