ആഗോളതലത്തിലെ പരിസ്ഥിതി സംബന്ധമായ കാലാവസ്ഥാ ഉച്ചകോടി ഉടൻ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രത്യേകമായി ക്ഷണിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ

പുതിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നു. ആഗോളതലത്തിലെ പരിസ്ഥിതി സംബന്ധമായ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക ക്ഷണമാണ് നൽകുന്നത് .
വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിലേക്ക് ജോ ബൈഡൻ നേരിട്ടാണ് മോദിയെ ക്ഷണിച്ചത്. ലോകരാജ്യങ്ങളിൽ നിന്ന് ആകെ 40 നേതാക്കൾ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോകരാജ്യങ്ങൾ ഒരുമിച്ചെടുക്കേണ്ട തീരുമാനങ്ങളാണ് ചർച്ച ചെയ്യുന്നത്. ഉച്ചകോടിയിൽ പാരമ്പര്യേതര ഉർജ്ജ മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റവും നേതൃത്വവും ഐക്യരാഷ്ട്ര സഭ ഈ വർഷം അഭിനന്ദിച്ചിരുന്നു.
ഉച്ചകോടിയിൽ നരേന്ദ്രമോദിക്കു പുറമേ, റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ജപ്പാൻ പ്രധാനമന്ത്രി യാഷിഹിതേ സുഗ, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ, ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ, ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് സൗദ് എന്നീ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ ചുമതലയേറ്റ ശേഷം ഇന്ത്യയുമായി ആദ്യ ചര്‍ച്ച നടത്തിയിരുന്നു. ക്വാഡ് നേതാക്കളുടെ പ്രഥമ വെല്‍ച്വല്‍ ഉച്ചകോടിയിൽ ആയിരുന്നു ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരാണ് വെര്‍ച്വല്‍ യോഗത്തിൽ പങ്കെടുത്തത് .
കൊവിഡിന് കാരണക്കാരായ ചൈന ആ പ്രതിസന്ധി ഘട്ടത്തിലും വളരുകയും സാമ്പത്തികമായും സൈനികമായും ശക്തിപ്രാപിക്കുകയും ചെയ്തത് ലോകത്തെ ഞെട്ടിച്ചിരുന്നു. ചൈനയുടെ ഈ വളർച്ച കുറയ്‌ക്കുന്നതിനും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്‍പാദനവും വിതരണവും ഉള്‍പ്പടെ ശക്തിപ്പെടുത്താനുമായിട്ടാണ് ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെ നാല് ലോകരാജ്യങ്ങളുടെ പുതിയ ഗ്രൂപ്പ് യോഗം ചേർന്നത്.
അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ ചുമതലയേറ്റ ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യ ചര്‍ച്ചയായിരുന്നു നടന്നത്. ചൈനയെ വിവിധ മേഖലകളില്‍ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നും ഒപ്പം കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് രോഗനിയന്ത്രണത്തിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളും വെര്‍ച്വല്‍ യോഗത്തില്‍ നാല് രാജ്യങ്ങളും ചര്‍ച്ച ചെയ്യുവാൻ ഒരുങ്ങിയിരുന്നു .
6നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായി ഇന്ത്യ മാറിയിരിക്കുകയാണ്.വാക്‌സിന്‍ വികസിപ്പിക്കുവാൻ മുന്‍കൈയെടുക്കുന്നത് അമേരിക്കയാണ്. എന്നാൽ ഇന്ത്യ വാക്‌സിന്‍ നിര്‍മ്മാണത്തിനാണ് മുന്‍കൈയെടുക്കുന്നത് .
ജപ്പാന്‍ സാമ്പത്തിക സഹായവും പൂര്‍ണമായ പിന്തുണ ഓസ്‌ട്രേലിയയും നല്‍കും.അമേരിക്കന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ നോവാവാക്‌സ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്‌ക്ക് വേണ്ടി ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായുളള കരാറാകും പ്രധാന ചര്‍ച്ച വിഷയമായത് . ചൈനയുടെ വാക്‌സിന്‍ നയതന്ത്രത്തിനെതിരെ മറ്റ് മൂന്ന് രാജ്യങ്ങളും കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























