വികസന പദ്ധതികൾ തടസപ്പെടുത്തുന്നു; ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു വിടുന്നു; ഇ.ഡിക്കെതിരെ ജുഡിഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പിണറായി സർക്കാർ

ഇ.ഡിയെ തടയാൻ രണ്ടും കൽപ്പിച്ച് സർക്കാർ. ജുഡിഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തിറങ്ങുകയാണ് . നയതന്ത്ര സ്വർണക്കടത്ത് അന്വേഷണത്തിൽ രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന പരിഹാസത്തോടെ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണ തീരുമാനവുമായി കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ നീങ്ങുകയാണ് പിണറായി സർക്കാർ.
ഇപ്പോൾ ഇതാ മറ്റൊരു അസാധാരണ നീക്കം നടത്തിയിരിക്കുകയാണ്.കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ്, ഇൻകംടാക്സ്, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ കേന്ദ്രം ഇടതു സർക്കാരിനെതിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് വിലയിരുത്തിയാണ് മന്ത്രിസഭാ ഇപ്പോൾ പുതിയ തീരുമാനം എടുത്തിരിക്കുന്നത് .
റിട്ടയേർഡ് ജഡ്‌ജിയും പൊലീസ് കംപ്ളെയ്ന്റ് അതോറിറ്റി ചെയർമാനുമായ ജസ്റ്റിസ് വി.കെ. മോഹനൻ ആണ് കമ്മിഷൻ അദ്ധ്യക്ഷൻ. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി അടിസ്ഥാനമാക്കി ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനു പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നിൽക്കെയുള്ള തീരുമാനം നടപ്പാക്കുവാൻ ഒരുങ്ങുന്നത് . എന്നാൽ ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും.
അന്വേഷണത്തിന്റെ പേരിൽ വികസന പദ്ധതികൾ തടസപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു വിടുന്നുവെന്നും സർക്കാർ വിലയിരുത്തിയിരുന്നു. ഇത് ആരോപിച്ച് സർക്കാരിന്റെ പ്രതിരോധ നീക്കത്തിനെതിരെ പ്രചാരണരംഗത്ത് യു.ഡി.എഫും ബി.ജെ.പിയും
ആഞ്ഞടിക്കാൻ ഒരുങ്ങുകയാണ്.
അഞ്ച് പരിഗണനാ വിഷയങ്ങൾസ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങി അഞ്ച് പരിഗണനാ വിഷയങ്ങളാണ് കമ്മിഷനു നൽകുക.
സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികൾക്കു മേലുള്ള സമ്മർദം, അതിനു പിന്നിൽ ആരൊക്ക എന്നിവയാണ് മറ്റു വിഷയങ്ങൾ. ഗൂഢാലോചന നടത്തിയവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെ കമ്മിഷൻ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യും.
കേസ് ശക്തമാക്കാൻ ക്രൈംബ്രാഞ്ചും2020 ജൂലായ് അഞ്ചിനാണ് സ്വർണക്കടത്ത് കേസിന്റെ തുടക്കം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിലേക്കും ചില മന്ത്രിമാരിലേക്കും നീങ്ങിയപ്പോഴാണ് അന്വേഷണം വഴിതെറ്റുന്നുവെന്ന ആക്ഷേപം ഉയർന്നത്.
മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ. ഡി സംഘം സ്വപ്ന സുരേഷിനെ നിർബന്ധിക്കുന്നത് അടുത്തുണ്ടായിരുന്ന താൻ കേട്ടെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി അടിസ്ഥാനമാക്കി ഇ. ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.
https://www.facebook.com/Malayalivartha


























