കോട്ടും സ്യൂട്ടും ധരിച്ച് മുഖ്യമന്ത്രിയെ കാണാനെത്തിയവരില്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ അമേരിക്കയിലെ ഉന്നതരായിരുന്നു; ആഴക്കടൽ മത്സ്യബന്ധന കരാർ വിഷയത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ഇ.എം.സി.സി എം.ഡി ഷിജു എം.വര്‍ഗീസ്

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ആഴക്കടൽ മത്സ്യബന്ധന കരാർ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംസ്ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായിരിക്കുകയുമാണ്. ഈ വിഷയത്തിൽ ജെ മേഴ്സികുട്ടിയമ്മ ചോദ്യ മുനമ്പിൽ അകപ്പെട്ടിരുന്നുമന്ത്രിക്കെതിരെ ആരോപണങ്ങൾ കൂടുതലും വരുന്നത്.
ഒപ്പം സർക്കാരും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് ഇ.എം.സി.സി എം.ഡി ഷിജു എം.വര്‍ഗീസ് .
മന്ത്രി മത്സരിക്കുന്ന കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയാണ് ഷിജു. ഇ.എം.സി.സി പദ്ധതി ഇല്ലാതാക്കിയത് പ്രതിപക്ഷമാണെന്നും പ്രക്ഷോഭം ഉണ്ടായപ്പോഴാണ് സര്‍ക്കാര്‍ നയംമാറ്റിയതെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷിജു എം. വര്‍ഗീസ് വ്യക്തമാക്കി. തന്നെയും കമ്പനിയെയും ചിലര്‍ താഴ്ത്തിക്കെട്ടി.
കോട്ടും സ്യൂട്ടും ധരിച്ച് മുഖ്യമന്ത്രിയെ കാണാനെത്തിയവരില്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ അമേരിക്കയിലെ ഉന്നതരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. . അവരുടെ അമേരിക്കയിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയേയും ഫിഷറീസ് മന്ത്രിയേയും ധരിപ്പിച്ചിരുന്നു.
കോണ്‍സ്റ്റുലേറ്റിലും വിവരങ്ങള്‍ കൈമാറിയിരുന്നെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. എന്നാല്‍ കോണ്‍സ്റ്റുലേറ്റ് അമേരിക്കന്‍ പ്രതിനിധികളുടെ വിവരങ്ങള്‍ മറച്ചുവച്ചു. യു.ഡി.എഫ് അല്ല തന്നെ മത്സരരംഗത്തിറക്കിയത്. മേഴ്‌സിക്കുട്ടിയമ്മ തന്റെ തട്ടകത്തില്‍ വരണമെന്നും എം.ഒ.യു റദ്ദാക്കാന്‍ കാരണമെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഴക്കടല്‍ കരാറില്‍ സർക്കാർ ജാഗ്രത പുലര്‍ത്തിയില്ല എന്നതുമാത്രമാണ് പറ്റിയ വീഴ്ച്ചയെന്നും പ്രതിപക്ഷം കെട്ടുകഥ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിന്‍റെ യുക്തി മനസ്സിലാകുന്നില്ല. പ്രതിപക്ഷത്തിന്‍റെ പ്രചാരണം ഊതിപ്പെരുപ്പിക്കുന്നത് നാടിനോടുള്ള ദ്രോഹമാണ്.
ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സും കപ്പല്‍ നിര്‍മാണവും തമ്മില്‍ ബന്ധമില്ല. ആഴക്കടല്‍ കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നതുമാത്രമാണ് സര്‍ക്കാറിന്‍റെ വീഴ്ചയെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണ പത്രം സര്‍ക്കാറിന്‍റെ അറിവോടെയാണെന്ന് സ്ഥാപിക്കുന്ന രേഖകള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha


























