പുലിമുട്ടിലിടിച്ച് ബോട്ട് മുങ്ങി; ബോട്ടിൽ പൊടുന്നനെ വെള്ളം കയറുകയായിരുന്നു, ‘അച്ചായൻ’ ബോട്ടാണ് അപകടത്തിൽ പെട്ടത്, മുനമ്പം സ്വദേശികളാണ് അപകടത്തിൽപെട്ടത്

അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് പുലിമുട്ടിൽ തട്ടി തകർന്നു മുങ്ങി. മുനമ്പത്ത് നിന്നു മത്സ്യബന്ധനത്തിനു പോകുകയായിരുന്ന ‘അച്ചായൻ’ ബോട്ടാണ് അപകടത്തിൽ പെട്ടത്.
6 മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു രക്ഷപ്പെടുത്തി. ബോട്ട് പുലിമുട്ടിലെ കരിങ്കൽ ഭിത്തിയിലിടിക്കുകയായിരുന്നു.
അപകടത്തിനു ശേഷം മുന്നോട്ടുപോയ ബോട്ടിൽ പൊടുന്നനെ വെള്ളം കയറി. ഇന്നലെ രാവിലെ 6.30 ന് ആയിരുന്നു സംഭവം.
മുനമ്പം സ്വദേശികളായ പനക്കൽ അപ്പച്ചൻ (67), പയ്യനിടത്ത് സെബാസ്റ്റ്യൻ (58), പോളക്കുളത്ത് മണി (50), ഇലഞ്ഞിക്കൽ ആന്റണി (65), വെളിപറമ്പിൽ ജയിംസ് ( 58), ചെറായി കരുത്തല തുണ്ടിയിൽ ഷാജി (56) എന്നീ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.
ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുങ്ങിയ ബോട്ട് തൊഴിലാളികൾ വലിച്ചു കരയിലെത്തിച്ചു. സീനിയർ സിപിഒ എം.എൻ. പ്രശാന്ത് കുമാർ, പൊലീസുകാരായ രാജേഷ്, സ്രാങ്ക് പി.എ. ഹാരിസ്, കോസ്റ്റൽ വാർഡൻ സനൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
https://www.facebook.com/Malayalivartha


























