കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയത് കോടികളുടെ പദ്ധതി; അഞ്ചു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തി എഴുപതിനായിരം കോടിയിലേറെ രൂപയുടെ സഹായമാണ് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ നൽകിയത്, കണക്കുകൾ പുറത്ത്

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയത് കോടികളുടെ പദ്ധതികളെന്ന റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നീതി ആയോഗിന്റെ വാര്‍ഷിക കണക്കുകള്‍ സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് പ്രകാരം ഒരു ലക്ഷത്തി എഴുപതിനായിരം കോടിയിലേറെ രൂപയുടെ സഹായമാണ് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതായത് 150 കോടി രൂപ മുതല്‍ 1000 കോടി രൂപ വരെ മുടക്കുള്ള പദ്ധതികളില്‍പ്പെടുത്തി നല്‍കിയ സഹായത്തിന്റെ മാത്രം കണക്കാണിത്. മുഴുവന്‍ പദ്ധതികളുടെ കണക്കെടുത്താല്‍ ഇതിലും അധികമുണ്ടാകുന്നതാണ്. പുറത്തുവന്നിരിക്കുന്ന കണക്ക് പ്രകാരം കേരളത്തില്‍ വികസന പദ്ധതികളുടെ എണ്ണത്തിലും ഇരട്ടിയിലേറെ വര്‍ധന വന്നുവെന്ന് വ്യക്തമാകുന്നു. അതി ബൃഹദ് പദ്ധതികളെന്നും ബൃഹദ് പദ്ധതികളെന്നും തരം തിരിച്ചുള്ള സഹായത്തില്‍ ബൃഹദ് പദ്ധതിയിലാണ് കേരളത്തിനുള്ള സഹായം.
അതോടൊപ്പം തന്നെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള 2014-15 സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ 12 പദ്ധതികള്‍ക്കാണ് കേന്ദ്രം സഹായം നല്‍കിയിരുന്നത്. അതാണ് മോദിയുടെ ഭരണത്തില്‍ 25 ആയി ഉയര്‍ന്നിരിക്കുന്നത്. ആറു വര്‍ഷം മുമ്ബ് 12 പദ്ധതികള്‍ക്ക് നല്‍കിയിരുന്നത് 23,429 കോടി രൂപയുടെ സഹായമാണ് ലഭ്യമാക്കിയത്. 2015 മുതല്‍ ഓരോ വര്‍ഷവും പദ്ധതികളുടെ എണ്ണവും വര്‍ധിച്ചു, സഹായം നല്‍കുന്ന തുകയും വര്‍ധിച്ചു. സംസ്ഥാനത്ത് നടക്കുന്ന/നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലെ മൂന്നിലൊന്ന് സഹായവും നല്‍കുന്നത് കേന്ദ്രമാണെന്ന് ചുരുക്കം.
അതേസമയം പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് എത്തുകയുണ്ടായി. കിറ്റും, അരിയും മുടക്കി ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിറ്റ് വഴി സ്വാധീനിക്കുന്നെന്ന പ്രതിപക്ഷ ആരോപണം ജനങ്ങളെ താഴ്ത്തികാണലാണ്. ഭക്ഷണവും, പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുകൂടാതെ ഇരട്ടവോട്ടിലെ പൊള്ളത്തരം നേരത്തേ ബോധ്യപ്പെട്ടതാണ്. യുഡിഎഫിലെ പ്രമുഖര്‍തന്നെ ഒന്നിലധികം വോട്ടുള്ളവരെന്ന് തെളിഞ്ഞു. ഇരട്ടവോട്ടില്‍ പരിശോധന നടക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ വരുന്നത്. യുഡിഎഫിന്റെ പൊള്ളത്തരം നേരത്തേ ബോധ്യപ്പെട്ടതാണ്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പലയിടങ്ങളിലും ഇരട്ടവോട്ട് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























