എവര്‍ ഗിവണ്‍, ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസ്സപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍..തടസ്സം നീണ്ടാൽ കേരളത്തിനും ദോഷം...

എവര്‍ ഗിവണ്‍, ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസ്സപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ആശങ്കയോടെ പറയുന്നു. രാജ്യത്തെ സംബന്ധിച്ച് ഇത് വലിയ ആശങ്കയാണ്.
ഗണ്യമായ ഒരു വിഹിതം ഇന്ത്യയില്‍നിന്നുള്ളതും ഇന്ത്യയിലേക്കുമുള്ള ഉല്‍പന്നങ്ങളാണ്. ഗതാഗതത്തിനു കനാല്‍ സജ്ജമാക്കാന്‍ വൈകിയാല്‍ കയറ്റിറക്കുമതി രംഗങ്ങളില്‍ കടുത്ത പ്രതിസന്ധിക്കാണു സാധ്യത. കപ്പല്‍ നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിക്കുമെന്നു മാത്രമല്ല കണ്ടെയ്‌നര്‍ ക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
കയറ്റുമതിക്കാര്‍ക്കു ചെലവു കൂടുമെന്നതാണു ദോഷമെങ്കില്‍ ഇറക്കുമതിക്കാര്‍ക്കു ചരക്കു ലഭിക്കുന്നതിലെ കാലതാമസമായിരിക്കും പ്രശ്‌നം. നിശ്ചിത സമയത്തു ലക്ഷ്യത്തിലെത്തിക്കേണ്ട ചില ചരക്കുകളുടെ നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്. ഇവ വേണ്ടെന്നുവച്ചാല്‍ അതും തിരിച്ചടിയാകും.
ചരക്കുനീക്കത്തിലെ തടസ്സം നീണ്ടുപോയാല്‍ കേരളത്തില്‍നിന്നു യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള കയറ്റുമതി പ്രതിസന്ധിയിലാകും. കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങി അനേകം ഉല്‍പന്നങ്ങളുടെ കയറ്റുമതിയാണു തടസ്സപ്പെടുക.
കോവിഡ് വ്യാപനത്തെ തുടര്‍ന്നും കണ്ടെയ്‌നര്‍ ക്ഷാമം മൂലവുമൊക്കെ ഇവയുടെ കയറ്റുമതി കുറഞ്ഞിരിക്കെ പുതിയൊരു പ്രതിസന്ധി കൂടിയായാല്‍ അതു വലിയ ആഘാതമായിരിക്കും. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ 35 ശതമാനവും യൂറോപ്പിലേക്കും യുഎസിലേക്കുമാണ്. അതില്‍ ഗണ്യമായ വിഹിതം കേരളത്തിന്റേതാണ്. സൂയസ് കനാലിനെ ആശ്രയിച്ചാണ് ഈ കയറ്റുമതിയത്രയും.
സൂയസ് കനാലിലെ ഗതാഗത സ്തംഭനം ഇരുന്നൂറോളം കപ്പലുകളുടെ നീക്കത്തെ ബാധിച്ചിട്ടുണ്ടെന്നാണു കണക്കാക്കുന്നത്. സ്തംഭനം മൂലം പല കപ്പലുകളും കൊളംബോ ഉള്‍പ്പെടെ വിവിധ തുറമുഖങ്ങളില്‍ കാത്തുകിടക്കുകയുമാണ്.
കൊളംബോ പ്രതിസന്ധിയിലാകുമ്പോള്‍ കൊച്ചി തുറമുഖത്തും അതിന്റെ പ്രത്യാഘാതമുണ്ടായേക്കുമെന്ന് ആശങ്കയുണ്ട്. കയ്‌റോ ന്മരാജ്യാന്തര കപ്പല്‍പ്പാതയായ സൂയസ് കനാലില്‍ ഗതാഗതം മുടക്കിയ ഭീമന്‍ ചരക്കുക്കപ്പല്‍ വലിച്ചുനീക്കാനുള്ള തീവ്രശ്രമം തുടരുന്നു. കനത്ത കാറ്റില്‍ ചൊവ്വാഴ്ച രാവിലെയാണു 400 മീറ്റര്‍ നീളമുള്ള ചരക്കുക്കപ്പല്‍ കടല്‍പാതയ്ക്കു കുറുകെ കുടുങ്ങിയത്.
ഇതു ചൈനയില്‍നിന്നു റോട്ടര്‍ഡാമിലേക്കു പോകുകയായിരുന്നു. തയ്വാനിലെ എവര്‍ഗ്രീന്‍ മറീന്‍ എന്ന കമ്പനിയുടേതാണ് ഗോള്‍ഡന്‍ ക്‌ളാസ് വിഭാഗത്തില്‍പ്പെട്ട കപ്പല്‍. പ്രതികൂല കാലാവസ്ഥ തുടരുന്നതു മൂലം രക്ഷാപ്രവര്‍ത്തനം ആഴ്ചകളോളം നീണ്ടേക്കാം. കപ്പലിന്റെ മുന്‍ഭാഗത്തിനു കീഴെ 20,000 ക്യുബിക് മീറ്റര്‍ മണലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുന്ന ഡ്രജിങ് പൂര്‍ത്തിയായാലുടന്‍ കപ്പല്‍ വലിച്ചുനീക്കുന്ന ദൗത്യം പുനരരാംഭിക്കുമെന്ന് സൂയസ് കനാല്‍ അതോറിറ്റി അറിയിച്ചു.
യുഎസ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുര്‍ക്കിയും രക്ഷാദൗത്യത്തിനു സന്നദ്ധത പ്രകടിപ്പിച്ചു. കപ്പലിന്റെ മുന്‍ഭാഗം കനാലിന്റെ കിഴക്കന്‍ മതിലിലും വാലറ്റം പടിഞ്ഞാറന്‍ മതിലും കുരുങ്ങിക്കിടക്കുന്ന അസാധാരണ സാഹചര്യമാണുള്ളത്. കനാലിന്റെ 150 വര്‍ഷ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. ഏതായാലും പ്രതിസന്ധി നീങ്ങാന്‍ വൈകിയാല്‍ കേരളവും പാടുപെടും എന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha


























