പൂഞ്ഞാറില്‍ എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയത പ്രചരിപ്പിക്കുന്നു; ഒരു കൂട്ടം ആളുകൾ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ; എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് ജനപക്ഷം ചെയര്‍മാനും സ്ഥാനാര്‍ത്ഥിയുമായ പിസി ജോര്‍ജ്

എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് ജനപക്ഷം ചെയര്‍മാനും സ്ഥാനാര്‍ത്ഥിയുമായ പിസി ജോര്‍ജ്. പൂഞ്ഞാറില്‍ എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം ആളുകൾ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും എന്നാല്‍ തന്റെ വിജയത്തെ ഇതൊന്നും ബാധിക്കാന്‍ പോകുന്നില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
പൂഞ്ഞാറില്‍ എനിക്ക് എതിരാളികളില്ലെന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. മണ്ഡലത്തില്‍ മത്സരം താനും യു.ഡി.എഫും തമ്മിലാണ്.രണ്ടില ആദ്യം ആട് കടിച്ചു, പിന്നെ കരിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.
മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ഥികളാണുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കാഞ്ഞിരപ്പള്ളിക്കാരനാണ്, യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയംകാരന്‍, ബിഡിജെഎസ് സ്ഥാനാര്‍ഥി ഏറ്റുമാനൂരുകാരനും.പൂഞ്ഞാറുകാര്‍ക്ക് വോട്ട് ചെയ്യാന്‍ പൂഞ്ഞാറുകാരനായി ഞാന്‍ മാത്രമേയുള്ളൂ. സ്വാഭാവികമായി വലിയ ഭൂരിപക്ഷത്തിലേക്ക് വരും. 35,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയാണ് കാണുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
കേരളത്തില്‍ തുടര്‍ ഭരണമെന്നത് പിണറായി ആരാധകരുടെ കളിയുടെ ഭാഗമാണെന്നും എക്‌സിറ്റ് പോളുകള്‍ പറ്റിക്കലാണെന്നും അദ്ദേഹം പറഞ്ഞു . ഭീകരവാദികളുടെ വോട്ട് വേണ്ട എന്നത് ഉറച്ച നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പിസി ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രചാരണ പരിപാടികള്‍ക്കിടെ പിസി ജോര്‍ജിനു നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ചിലര്‍ കലാപത്തിനു ശ്രമിക്കുകയാണെന്നും അതിനാല്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെക്കുന്നു എന്നും പിസി ജോര്‍ജ് വിശദീകരിച്ചത്.പി.സി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും സംഘർഷവും വാക്ക് പയറ്റും .
പാറത്തോട്ടിലാണ് സംഭവങ്ങൾ നടന്നത്. സംഘര്‍ഷം ഉണ്ടായതോടെ അദ്ദേഹം പ്രചാരണം പകുതിയിൽ ഉപേക്ഷിച്ച് മടങ്ങി പോയി. സി.പി.എം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോര്‍ജ് ആരോപിക്കുകയും ചെയ്തു .
പലിശക്കാരനായ ഒരാളെയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറില്‍ അധികം ചെക്കുകേസുകളില്‍ പെട്ടയാളാണ്. അത് ഞാന്‍ പറഞ്ഞതാണ് അവർക്ക് ബുദ്ധിമുട്ടായിരിക്കുന്നത്.'- പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























