പിണറായിയുടെ ഉറ്റതോഴനെ വീഴ്ത്താന്‍ തമിഴ്‌നാട്ടില്‍ ടീം മോദി പുതിയ താരതിളക്കം തന്നെ ഇറക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് പൊട്ടിത്തെറിച്ചിറങ്ങി വന്ന ഖുശ്ബു, പിന്നാലെ ഗൗതമി... ലക്ഷ്യം കമലും മക്കള്‍ നീതി മയ്യവും തന്നെ...

പിണറായിയുടെ ഉറ്റതോഴനെ വീഴ്ത്താന്‍ തമിഴ്‌നാട്ടില്‍ ടീം മോദി പുതിയ താരതിളക്കം തന്നെ ഇറക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് പൊട്ടിത്തെറിച്ചിറങ്ങി വന്ന ഖുശ്ബു, പിന്നാലെ ഗൗതമി... ലക്ഷ്യം കമലും മക്കള്‍ നീതി മയ്യവും തന്നെ... ഏതായാലും പുതിയ കാര്‍ഡുകള്‍ ബംഗാള്‍ മോഡലില്‍ തമിഴ്‌നാട്ടിലും വാരിവിതറുകയാണ് മോദിയും കൂട്ടരും..
കേരളത്തില്‍ സുരേഷ് ഗോപിയും കൃഷ്ണകുമാറുമടക്കമുള്ള താരങ്ങളെ നിര്‍ത്തിയാണ് കേരളത്തിലെ തമിഴ് ബംഗാള്‍ മോഡല്‍. ഏതായാലും ആ മോദി കാര്‍ഡ് കണക്കുകൂട്ടി തന്നെയാണ്. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാപകന്‍ കമല്‍ ഹാസനെതിരെ പ്രചാരണത്തിനിറങ്ങുമെന്നു നടിയും ബിജെപിയുടെ താരപ്രചാരകയുമായ ഗൗതമി. കമലിന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും ഗൗതമി മനോരമ ന്യൂസിനോട് പറഞ്ഞു.
ചെന്നൈയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഹാര്‍ബര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണു ഗൗതമി സംസാരിച്ചത്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ്.
സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നതെന്നു രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഗൗതമി പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപിയോടുള്ള അകല്‍ച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു.
നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും.
വിരുദ്‌നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ സീറ്റ് അണ്ണാഡിഎംകെ വിട്ടുകൊടുത്തില്ല.
https://www.facebook.com/Malayalivartha


























