ഒല്ലൂരിൽ കുടുംബ വഴക്കിനിടെ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭർത്താവ് തീകൊളുത്തി ജീവനൊടുക്കി, മകനും വെട്ടേറ്റു...കുടുംബ വഴക്കും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് കൊലക്ക് പിന്നിൽ !

കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. ഒല്ലൂർ ഉല്ലാസ് നഗറില്‍ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അഞ്ചേരി രാജന്‍ (66) ആണ് ഭാര്യ ഓമനയെ (60) വെട്ടിക്കൊന്നത്.
തുടര്‍ന്ന് ഇയാള്‍ തീകൊളുത്തി ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം.
പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ മകന്റെ നില ഗുരുതരമാണ്. കുടുംബ വഴക്കും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് അക്രമത്തിനു പിന്നിലെന്നു കരുതുന്നു.
https://www.facebook.com/Malayalivartha


























