അറേബ്യൻ ബിരിയാണിയുടെ രുചിക്കൂട്ടിന് രാഹുൽ ഗാന്ധിയുടെ ‘ഗുഡ് സർട്ടിഫിക്കറ്റ്’ ... ബിരിയാണിക്കു 'വെരി ഗുഡ്' എന്നു ഡബിള്‍ ലൈക്കടിച്ച സന്തോഷത്തിൽ ഈസ്റ്റ് ഒറ്റപ്പാലത്തെ അറേബ്യൻ ഹോട്ടൽ ഉടമകളും ജീവനക്കാരും...

നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങനെ രാഹുല്‍ ഗാന്ധിയെ മാന്യനായ നേതാവെന്ന് പറയാതിരിക്കും? പാവം കോണ്‍ഗ്രസുകാര്‍ക്ക് പണി കൊടുക്കുകയല്ലേ... ഓടി നടന്ന് വോട്ട് പിടിക്കുന്നതിനെക്കാള്‍ പുള്ളിക്കാരന് താല്‍പര്യം കടലില്‍ ചാടാനും ബിരിയാണി കഴിക്കാനുമൊക്കെയാണെന്നത് കോണ്‍ഗ്രസുകാര്‍ക്ക് തലവേദനയായിരിക്കുന്നു.
അപ്പോള്‍ പിന്നെ പിണറായിക്ക് ഊറിച്ചിരിക്കാന്‍ ഓരോരോ കാരണങ്ങള്‍... നല്ലതിനെ നല്ലത് എന്ന് പറയുന്നത് ശരി തന്നെയാണ്. പക്ഷെ രാഷ്ട്രീയ ഗോദയില്‍ കോണ്‍ഗ്രസിന് നിര്‍ണായകമായ മല്‍സരം നടക്കുമ്പോള്‍ എങ്ങനെ ഇത് സാധിക്കുന്നു എന്ന ചോദ്യമുണ്ട്. ചിലപ്പോള്‍ ആത്മവിശ്വാസം കൂടുതല്‍ ആയിരിക്കും രാഹുല്‍ ഗാന്ധിക്ക്. അതും ആവാം. ഏതായാലും ബിരിയാണിയുടെ രുചിക്കൂട്ടിനു വിവിഐപി 'ലൈക്ക്' ലഭിച്ച സന്തോഷത്തിലാണ് ഈസ്റ്റ് ഒറ്റപ്പാലത്തെ അറേബ്യന്‍ ഹോട്ടല്‍ ഉടമകളും ജീവനക്കാരും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണു വെജിറ്റബിള്‍ ബിരിയാണിക്കു വാക്കാല്‍ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ഉച്ചഭക്ഷണം ഇവിടെയായിരുന്നു.
പാലക്കാട്ടുനിന്നു പുറപ്പെട്ട റോഡ്‌ഷോ ഒറ്റപ്പാലത്തെത്തുന്നതിന് 20 മിനിറ്റ് മുന്‍പാണ് ഹോട്ടലിലേക്കു കോണ്‍ഗ്രസ് നേതാക്കളുടെ വിളിയെത്തിയത്. രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറുന്ന കാര്യം തല്‍ക്കാലം ആരോടും പറയേണ്ടെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ആദ്യമൊന്ന് അമ്പരന്നെങ്കിലും തിടുക്കത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
റോഡ് ഷോ കാണാന്‍ പാതയോരത്തു കാത്തുനിന്നിരുന്നവരെയും അമ്പരപ്പിച്ചാണ് രാഹുല്‍ ഇവിടെയിറങ്ങി ഹോട്ടലിലേക്കു കയറിയത്. ഒരുങ്ങിയത് അതിവിപുലമായ മെനുവാണെങ്കിലും രാഹുല്‍ കഴിച്ചതു ഗ്രീന്‍ സലാഡും ഗോബി മഞ്ചൂരിയനും ചില്ലി മഷ്‌റൂമും വെജിറ്റബിള്‍ ബിരിയാണിയും കബാബും ലൈം ജ്യൂസും.
കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, വി.കെ. ശ്രീകണ്ഠന്‍, സത്യന്‍ പെരുമ്പറക്കോട്, ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി. സരിന്‍ എന്നിവരായിരുന്നു കൂടെ.
ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണു രാഹുല്‍ ഗാന്ധി ഹോട്ടല്‍ ജീവനക്കാരായ കെ. പ്രശാന്തിനോടും കെ.കെ. ഷബീറലിയോടുമായി ബിരിയാണിക്കു 'വെരി ഗുഡ്' എന്നു ഡബിള്‍ ലൈക്കടിച്ചത്.
https://www.facebook.com/Malayalivartha


























