കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനും ഇരട്ടവോട്ട് ആരോപണം.... ചെന്നിത്തലയെ ആപ്പിലാക്കി സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ... വിഷയത്തിൽ പ്രതികരിച്ച് ഷമ മുഹമ്മദ്...

കോൺഗ്രസിന്റെ വനിതാ മുഖവും എഐസിസി മാധ്യമ വക്താവ് കൂടിയായ ഡോ. ഷമ മുഹമ്മദിന്റെ പോരിൽ ഇരട്ട വോട്ട് ആരോപണം. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയത്. 89ാം ബൂത്തിലെ 532ാം നമ്പർ വോട്ടറായ ഷമ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് നൽകിയിട്ടുള്ളത്.
ഇതേ ബൂത്തിലെ 125ാം നമ്പർ വോട്ടറും ഷമ മുഹമ്മദ് തന്നെയാണ്. ഇവിടുത്തെ വിലാസത്തിൽ ഭർത്താവ് കെ. പി. സോയ മുഹമ്മദിന്റെ പേരാണ്. ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിട്ടുള്ള എം. വി. ജയരാജൻ വെല്ലുവിളിച്ചു.
ജില്ലയിൽ ഇത്തരത്തിൽ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസും മുസ്ലിം ലീഗും വ്യാപകമായി വോട്ടു ചേർത്തതിന്റെ വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നതെന്നും ജയരാജൻ വെളിപ്പെടുത്തി.
എന്നാൽ, രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകൾ തനിക്കുണ്ടെന്ന ആരോപണം തള്ളി ഐഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് അവർ ആരോപിച്ചു. "2016 ഏപ്രിലിലാണ് തനിക്ക് വോട്ടര്‍ ഐഡി ലഭിച്ചതെന്നും. അതിനു ശേഷം 2016 നിയമസഭ ഇലക്ഷനിലും 2019 ലോക്‌സഭ ഇലക്ഷനിലും 2020 കോര്‍പറേഷന്‍ ഇലക്ഷനിലും വോട്ട് രേഖപ്പെടുത്തികയും ചെയ്തു.
ഇന്നലെ വരെ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പക്ഷെ രമേശ് ചെന്നിത്തല കള്ളവോട്ട് വിഷയമാക്കിയപ്പോഴാണ് വാര്‍ത്തകള്‍ പുറത്തു കൊണ്ടു വരുന്നതെന്നും" ഷമ മുഹമ്മദ് തന്റെ വോട്ടർ ഐഡി കാർഡ് ഉയർത്തി വ്യക്തമാക്കി. "പയ്യന്നൂരും മട്ടന്നൂരും കൂത്ത്പറമ്പുമെല്ലാം അവര്‍ കള്ളവോട്ടാണ് ചെയ്യുന്നത്.
എന്നിട്ടവര്‍ പറയുകയാണ് തങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതെന്ന്." സിപിഎമ്മിനെതിരേയും പിണറായി വിജയനെതിരേയും സംസാരിക്കുന്നതു കൊണ്ടാണ് ഇത്തരം കള്ളവോട്ട് ആരോപണം തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ഷമ മുഹമ്മദ് കുറ്റപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ 10 ലക്ഷത്തിനും 14 ലക്ഷത്തിനുമിടയില്‍ ഇരട്ട വോട്ടുകളുണ്ടെന്നും ഇരട്ട വോട്ടുകളെക്കുറിച്ച് ദീര്‍ഘകാലമായി അന്വേഷിക്കുകയും കെ.പി.സി.സി. നേതൃത്വത്തിന് ഇക്കാര്യത്തില്‍ കൃത്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംഘത്തിലെ ഒരു വ്യക്തി പറഞ്ഞു. നിലവില്‍ 4,34,000 ഇരട്ട വോട്ടുകളെ കുറിച്ചാണ് തെളിവു സഹിതം കെ.പി.സി.സി. നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൈമാറിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് കേരളത്തില്‍ 2,74,46,039 വോട്ടര്‍മാരാണുള്ളത്. ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നതിനിടെയാണ് ഇരട്ടവോട്ടുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.
25,000 ബൂത്തുകളിലായി 14 ലക്ഷത്തിനടുത്ത് ഇരട്ട വോട്ടുകളുടെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ വിശദമായ പരിശോധനയിലൂടെ കണ്ടെത്താനായ 4,34,000 വോട്ടുകളെക്കെുറിച്ചുള്ള പരാതിയാണ് കെ.പി.സി.സി. നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നത്.
ബൂത്ത് തലത്തില്‍ വോട്ടര്‍ പട്ടികകളുമായി ഒത്തു നോക്കിയും പല കേസുകളിലും വോട്ടര്‍മാരുടെ വീടുകളില്‍ പോയി വിശദാംശങ്ങള്‍ പരിശോധിച്ചുമാണ് ഈ തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളത്. ബാക്കിയുള്ള ഇരട്ട വോട്ടുകളുടെ കാര്യത്തിലും ഈ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്, തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് ഇവയെല്ലാം പുറത്തു വിടും.
https://www.facebook.com/Malayalivartha


























