Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്

30 MARCH 2021 10:10 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ പിജയരാജനെ പുറത്താക്കി... എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നീക്കം വിജയിച്ചാൽ...പിണറായിയും കുടുംബവും അകത്താകും.... ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം...

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എല്‍.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജന്റുമായ അഡ്വ. കെ.ബി. സുമേഷ് ആണ് പരാതി നല്‍കിയത്.

തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റില്‍ വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ വേളയില്‍ വോട്ടര്‍മാര്‍ക്ക് സുരേഷ് ഗോപി ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അദ്ദേഹം സ്വന്തം കൈയില്‍നിന്നോ എം.പി ഫണ്ടില്‍നിന്നോ ഒരു കോടി രൂപ ചെലവഴിച്ച് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.
സുരേഷ് ഗോപി തന്റെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 68 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കേവലം 40,000 രൂപ മാത്രമാണ് തന്റെ കൈവശമുള്ളതെന്നും ഭാര്യയുടെ കൈവശം 25,000 രൂപയും വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്നും പറഞ്ഞിരിക്കുന്നു. ആകെ സ്വത്തുക്കളുടെ മൂല്യം 2.16 കോടി വരുമെന്നും സുരേഷ് ഗോപി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ കൈയില്‍ നിന്നും പണം ചെലവഴിച്ചായാലും ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകളെ കബളിപ്പിക്കലാണെന്നും ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞിരിക്കുന്നതായി സംശയിക്കണമെന്നും അഡ്വ. കെ.ബി. സുമേഷ് തന്റെ പരാതിയില്‍ പറയുന്നു. എം.പി എന്ന നിലയില്‍ സുരേഷ് ഗോപി പദവി ദുരുപയോഗിക്കുക കൂടി ചെയ്തിരിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കോര്‍പറേഷന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ശക്തന്‍ നഗറിലെ ശക്തന്‍ തമ്ബുരാന്റെ പ്രതിമയില്‍ കോണി വെച്ചുകെട്ടി മാലയിട്ട സുരേഷ് ഗോപിയുടെ നടപടിയും ചട്ടലംഘനമാണ്. അതിനു പുറമേ, ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ചിത്രം മുദ്രണം ചെയ്ത പോസ്റ്ററുകളാണ് സുരേഷ് ഗോപിയുടെ പ്രചരണാര്‍ത്ഥം നഗരത്തിലും ബി.ജെ.പി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഉപയോഗിച്ചുവരുന്നത്. ഇതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.
രാജ്യസഭ എം.പി എന്ന പദവിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം. പരാജയഭീതിയില്‍ എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന നടപടി അദ്ദേഹം അവസാനിപ്പിക്കണമെന്നും എല്‍.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ഹരിദാസ്, സെക്രട്ടറി കെ.ബി സുമേഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (2 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (2 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (2 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (2 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (3 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (3 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (3 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (3 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (4 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (4 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (4 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (6 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (6 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (6 hours ago)

Malayali Vartha Recommends