Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ജനപ്രിയ പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍; ആദായ നികുതിയിൽ വൻ ഇളവ്; പരിധി അഞ്ച് ലക്ഷമാക്കി; വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍ രംഗത്ത്

01 FEBRUARY 2019 01:51 PM IST
മലയാളി വാര്‍ത്ത

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍ രംഗത്ത്. വ്യക്തികള്‍ക്ക് ആദായനികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ഇതോടെ വര്‍ഷത്തില്‍ ആകെ വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ മാത്രം ഇനി ആദായനികുതി നല്‍കിയാല്‍ മതിയാവും. മൂന്ന് കോടിയോളം മധ്യവര്‍ഗ്ഗക്കാര്‍ ഇതോടെ നികുതി ഭാരത്തില്‍ നിന്നും ഒഴിവാകും.

പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനിടെയാണ് മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങിയത്. ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണമെന്നും ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ചോര്‍ന്ന ബജറ്റിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചത്. 2022ല്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അന്ന് എല്ലാവര്‍ക്കും വീടും, കക്കൂസും, വൈദ്യുതിയും ലഭ്യമാകുമെന്നും ഗോയല്‍ അവകാശപ്പെട്ടു.

ബജറ്റ് പ്രസംഗത്തില്‍ ഭാഗങ്ങള്‍:

5,45,000 ഗ്രാമങ്ങളെ വെളിയിട വിസര്‍ജന വിമുക്തമാക്കി

ധനക്കമ്മി 3.4 ശതമാനമായി കുറഞ്ഞു

പണപ്പെരുപ്പം 4.6 ശതമാനമായി

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തി. സാമ്പത്തിക വളര്‍ച്ച കൈവരിച്ചു.

കിട്ടാക്കടം തിരിച്ചുപിടിച്ചു

ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്‌കാരം കൊണ്ടുവന്നു

2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും

തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ

2019 മാര്‍ച്ചോടെ എല്ലാ വീടുകളിലും വൈദ്യുതി

ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി

മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും

കിസാന്‍ സമ്മാന്‍ നിധിക്ക് 75,000 കോടി

ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ്

പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകരുട വായ്പകളില്‍ രണ്ട് ശതമാനം പലിശ ഇളവ്

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി, മാസം 3000 രൂപ

അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം 50 ശതമാനം കൂട്ടി

ഇഎസ്എ പരിധി 21,000 ആക്കി,
സര്‍വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ആറ് ലക്ഷം രൂപ

2 കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചകവാതകം

പ്രതിരോധത്തിന് 3 ലക്ഷം കോടി

മുദ്ര പദ്ധതിയിലെ 70 ശതമാനം ഗുണഭോക്താക്കളും വനിതകളാണെന്ന് ഗോയല്‍

ഒരു ദിവസം 27 കിലോമീറ്റര്‍ ഹൈവേ റോഡ് നിര്‍മ്മിക്കും

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക ഇതുവരെ നല്‍കിയത് 35,000 കോടി

സേനയില്‍ ശമ്പള വര്‍ധന നടപ്പാക്കും

റെയില്‍വേയ്ക്ക് ഒന്നര ലക്ഷം കോടി

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍

ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി

ആദായനികുതി വരുമാനം 12 ലക്ഷം കോടിയായി വര്‍ധിച്ചു

ആദായനികുതിയില്‍ മാറ്റമില്ല

സിനിമാ നിര്‍മാതാക്കള്‍ക്ക് ഏകജാലക സംവിധാനം

ആന്റി പൈറസി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 58,166 കോടി

കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നടപടി, 1.30 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി

ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ജനുവരിയോടെ ഒരു ലക്ഷം കോടി കടന്നു

പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18 ശതമാനം വര്‍ധന

പൊതുമേഖല ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി

ആദായനികുതി പരിധി 5 ലക്ഷമായി ഉയര്‍ത്തി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (5 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (5 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (6 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (8 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (8 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (8 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (8 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (9 hours ago)

Malayali Vartha Recommends