Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇരു മുന്നണികളെയും മലർത്തിയടിച്ച് എൻ.ഡി.എ കൊടുങ്കാറ്റ് ആഞ്ഞടിക്കും; ഒരു സ്ത്രീ അവരുടെ വിഷമം പറഞ്ഞപ്പോൾ കുമ്മനം എന്റെ വളയും മറ്റൊരു പ്രവർത്തകന്റെ ചെയിനും ഊരി വാങ്ങി നൽകി- ശോഭാ സുരേന്ദ്രൻ

31 MARCH 2021 12:04 PM IST
മലയാളി വാര്‍ത്ത


ബി.ജെ.പി വോട്ട് മറിക്കുമെന്നത് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്വപ്നം മാത്രമാണെന്ന് കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇരു മുന്നണികളെയും മലർത്തിയടിച്ച് എൻ.ഡി.എ കൊടുങ്കാറ്റ് ആഞ്ഞടിക്കും.

ഇത്തവണ കേരള നിയമസഭയിൽ അദ്ഭുതങ്ങൾ നടക്കും. കഴക്കൂട്ടത്തുനിന്ന് ഒരു സ്ത്രീ നിയമസഭയിൽ പോകണമെന്ന് ഇവിടത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു.

 

 

മോദിക്കൊപ്പം ബി.ജെ.പിയുടെ ദേശീയ എക്സിക്യുട്ടീവിൽ പങ്കെടുക്കുന്നയാളാണ് ഞാൻ. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഇതുവഴി കഴിയും.

ഒരു കേന്ദ്രമന്ത്രിയും ഒരു എം.എൽ.എയും കഴക്കൂട്ടത്തെ പ്രതിനിധീകരിക്കുമെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞിരിക്കുന്നത്. കഴക്കൂട്ടത്ത് നൂറ് ശതമാനം വിജയം ഉറപ്പെന്ന് ശോഭാ സുരേന്ദ്രൻ അവർത്തിച്ചു പറഞ്ഞു.

എ.കെ.ആന്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോൾ പറഞ്ഞത് ഒ.രാജഗോപാൽ കേരളത്തിന്റെ അംബാസഡർ എന്നാണ്. ബി.ജെ.പി നേതാക്കൾ പതിറ്റാണ്ടായി നേടിയെടുത്ത മികവിൽ രാജഗോപാലിന് വോട്ട് ചെയ്യണമെന്ന് എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പ്രവർത്തകർക്ക് തോന്നി.

 

 

 

 

 

അത് വീണ്ടും ആവർത്തിക്കാൻ പോകുന്നു. ഭരണഘടനയുടെ ഉന്നത തലവനാകാൻ അവസരം കിട്ടിയിട്ടും ജനങ്ങൾക്കൊപ്പം നിൽക്കാൻ അത് ഉപേക്ഷിച്ചയാളാണ് കുമ്മനം രാജശേഖരൻ. ആ മനസുണ്ടല്ലോ അത് എന്നും ജനങ്ങൾക്കൊപ്പമാണ്.

അദ്ദേഹം നേരത്തെ മത്സരിച്ചപ്പോൾ പ്രചാരണത്തിന് ഞാനും പോയിരുന്നു. നിരാലംബയായ ഒരു സ്ത്രീ അവരുടെ വിഷമം പറഞ്ഞപ്പോൾ കുമ്മനം എന്റെ ഒരു വളയും മറ്റൊരു പ്രവർത്തകന്റെ ചെയിനും ഊരി ആ സ്ത്രീക്ക് നൽകി. അതാണ് ആ മനസ് എന്നും ശോഭാ സുരേന്ദ്രൻ പറയുകയുണ്ടായി.

 

ഇരുമുന്നണികളും ബി.ജെ.പിയുടെ വളർച്ചയെ ഭയപ്പെടുന്നു. പാലക്കാട്ട് ഞാൻ മത്സരിച്ചപ്പോൾ തോൽപ്പിച്ചത് സി.പി.എമ്മാണ്.

അവരുടെ കോട്ടയായ രണ്ട് പഞ്ചായത്തുകളിലെ വോട്ട് ഷാഫി പറമ്പലിന് മറിച്ചുകൊടുത്ത് വിജയിപ്പിച്ചു. ഞങ്ങൾ വിജയിക്കാതിരിക്കാൻ ശ്രമിച്ചവരാണ് ഇരു മുന്നണികളും. ഇത് ജനത്തിന് മനസിലായി.

 

 

 

 

 

 

കേരള നിയമസഭയിൽ ഇനി ആര് ഇരിക്കണമെന്ന ബോധം ജനത്തിനുണ്ട്. കോൺഗ്രസ് തകർന്ന് തരിപ്പണമായി.

ലീഗാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. പല കോൺഗ്രസുകാരും എൻ.ഡി.എയിലേക്ക് വരുന്നുണ്ട് എന്നും ശോഭ പറയുകയുണ്ടായി.

ജനങ്ങൾ തരുന്ന വാത്സല്യം. അത് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും കിട്ടുന്നു. അതിന്റെ കെമിസ്ട്രി എനിക്ക് തന്നെ മനസിലാക്കാനായിട്ടില്ല ഇതുവരെ. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വിജയത്തിന്റെ അടുത്ത് എത്തുന്നുണ്ട്. കഴക്കൂട്ടത്ത് വിജയം ഉറപ്പാണ്. അത് നിർണായക ശക്തിയാകും.

 

 

ഞങ്ങളില്ലാതെ സർക്കാരുണ്ടാക്കാനാവാത്ത അവസ്ഥവരും എന്ന് അവർ വളരെ വ്യക്തമായി പറഞ്ഞു. നമ്മുടെ ഭാഗത്താണ് ധർമ്മം. അങ്ങനെയുള്ള ഞാനെന്തിനാണ് അവരെയൊക്കെ ഭയപ്പെടുന്നത്.

വിശ്വാസികൾക്കുവേണ്ടി വിശ്വാസിയായ സ്ത്രീ നടത്തുന്ന പോരാട്ടമാണിത്. അത് അമ്പായി കടകംപള്ളിയുടെ നെഞ്ചിൽ തറയ്ക്കും. കരുത്തന്മാരുമായി ഏറ്റുമുട്ടാനാണ് എനിക്കിഷ്ടം. കോൺഗ്രസിന്റെ സ്ഥാനാർത്ഥി കരുത്തനല്ല എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (8 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends