തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഡേറ്റ ചോര്‍ച്ച വീണ്ടും ചര്‍ച്ചയ്‌ക്ക് കൊണ്ടുവന്നതിന് സി.പി.എമ്മിന് നന്ദി; സി.പി.എം ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഇരട്ട വോട്ട് സംഭവത്തില്‍ ഡാറ്റ ചോര്‍ത്തിയെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഡേറ്റ ചോര്‍ച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചര്‍ച്ചയ്‌ക്ക് കൊണ്ടുവന്നതിന് സി.പി.എമ്മിനെ നന്ദി അറിയിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. വോട്ടര്‍മാരുടെ ഡേറ്റ ചെന്നിത്തല ചോര്‍ത്തിയെന്ന സി.പി.എമ്മിന്റെ ആരോപണത്തോട് ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ട സ്‌പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാരിനു വേണ്ടി ഘോരഘോരം വാദിച്ചവര്‍ ഇപ്പോള്‍ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാര്‍ഹമാണ്. ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മറ്റേതെങ്കിലും രാഷ്ട്രത്തിലിരുന്ന് കോപ്പി ചെയ്‌ത് എടുക്കുന്നതിനും, സൂക്ഷിക്കുന്നതിനും നിയമപരമായി വിലക്കില്ല. വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണെങ്കില്‍ അത് സെന്‍സിറ്റീവ് ഡാറ്റയായി പരിഗണിക്കില്ലെന്നതാണ് ചട്ടമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























