പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ തത്ക്ഷണം മരിച്ചു, ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട് മണ്ണാര്‍ക്കാട് തച്ചമ്പാറ എടായ്ക്കല്‍ വളവിലാണ് സംഭവം. ഗ്യാസ് ടാങ്കറും പ്ലാസ്റ്റോ പാരിസുമായെത്തിയ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടമുണ്ടായ ഉടന്‍ തന്നെ ലോറിയിലെ ഡ്രൈവര്‍ മരിച്ചു. അതേസമയം, ഗ്യാസ് ടാങ്കര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ലോറിയും ഗ്യാസ് ടാങ്കറിന്റെ മുന്‍ ഭാഗവും കത്തിക്കരിഞ്ഞു.
അപകടം നടന്ന ഉടന്‍ തന്നെ പോലീസും അഗ്‌നിശമന സേനയും സംഭവ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പ്രാദേശിക നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.
ദേശീയപാതയില്‍ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു എന്ന് അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha