രാമക്കല്‍മേട്ടില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദേഹാസ്വാസ്ഥ്യം... പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

രാമക്കല്‍മേട്ടില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദേഹാസ്വാസ്ഥ്യം... പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാമക്കല്‍മേട്ടില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥി ആശുപത്രിയില്‍ മരിച്ചു. മലപ്പുറം കല്‍പ്പകശേരി ജി.വി.എച്ച്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ നിഹാലാ(18)ണ് മരണമടഞ്ഞത്. 31 നു രാത്രിയിലാണ് സംഭവം.
നിഹാലിന്റെ നേതൃത്വത്തില്‍ രണ്ടു ബസുകളിലായി 93 വിദ്യാര്‍ഥികളാണ് രാമക്കല്‍മേട്ടിലെത്തിയത്. രാത്രി റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കാനിറങ്ങിയ നിഹാലിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു കൂടെയുണ്ടായിരുന്നവര്‍ പിടിച്ചുകയറ്റി പ്രഥമശുശ്രൂഷ നല്‍കിയശേഷം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചികിത്സ നല്‍കിയെങ്കിലും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു. ഡോക്ടര്‍ മദ്യപിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണകാരണമെന്നും ആരോപിച്ച് വിദ്യാര്‍ഥികള്‍ ബഹളംവച്ചതിനെത്തുടര്‍ന്നു നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ഡോക്ടര്‍ മദ്യപിച്ചിട്ടില്ലെന്നു കണ്ടെത്തി.
നിഹാലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ആന്തരിക അവയവങ്ങള്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധന നടത്തും. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha