Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം

12 FEBRUARY 2026 05:04 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് പതിനാറു വയസ്സുകാരിയുടെ ശരീരത്തിൽ കയറിയ ബാധ ഒഴുപ്പിക്കാനെന്ന വ്യാചേന പീഢന ശ്രമം നടത്തിയ മുരാരി തന്ത്രിയെന്നറിയപ്പെടുന്ന ബാബുവിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അയാൾക്ക് ​ഗൾഫ് രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ എത്തിക്കുന്ന രീതിയുണ്ട്. ആ പെൺകുട്ടികൾ എവിടെ പോകുന്നു എന്നോ അവർ എന്താണ് അവിടെ ചെയ്യുന്നതെന്നോ ആർക്കുമറിയില്ല. പിറകിൽ സ്ത്രീകളെ കടത്തുന്ന മാഫിയാ സംഘമാണോ എന്നതടക്കമുള്ള സംശയമുണ്ടെന്നാണ് നിലവിൽ ഉയരുന്ന സംശയം. ക്ഷേത്രങ്ങളിൽ വിവിധ പൂജകൾക്കായെത്തിയിരുന്നു തന്ത്രി ലക്ഷങ്ങളാണ് ആവശവപ്പെട്ടതെന്നും അയാൾ വൻ ഫ്രോഡ് എന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

 

അതേ സമയം നിലവിലുളള കേസിൽ അന്വേഷണം തുടരുകയാണ് പോലീസ്. മന്ത്രവാദം ചെയ്ത് ബാധയൊഴിപ്പിക്കാമെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തേവലപ്പുറം കിഴക്ക് അരീക്കൽ സരസ്വതിമന്ദിരത്തിൽ (ചെറുവള്ളി) വി.എസ്.മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു(47)വാണ് പോലീസ് പിടിയിലായത്.


സംഭവദിവസം മുരാരി പെൺകുട്ടിയെ ക്രൂരമായി മർദിച്ചതായി പോലീസ് റിപ്പോർട്ടിലുണ്ട്. കഴുത്തിലും തലയിലും മുറിവുകളേറ്റിട്ടുണ്ട്. ഭിത്തിയും തറയിലുമെല്ലാം ചോരപ്പാടുകൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ തലപിടിച്ച് ഭിത്തിയിൽ ഇടിച്ചതായും പോലീസ് പറയുന്നു. ഫൊറൻസിക് വിദഗ്ധർ മുറിയിൽ പരിശോധന നടത്തി.

വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയം തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും 20 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടെന്നും അതിന് തെളിവായി വീഡിയോ ഉണ്ടെന്നും രാജൻ ബാബു ആരോപിച്ചിരുന്നു. എന്നാൽ ഇത് പച്ചക്കള്ളമാണെന്നാണ് പോലീസ് പറയുന്നത്. ഇത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇയാൾ നടത്തുന്ന നാടകമാണിതെന്നും പുത്തൂർ എസ്.എച്ച്.ഒ. സി. ബാബുക്കുറുപ്പ് പറഞ്ഞു.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും അത് ഒഴിപ്പിക്കുന്നതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മാത്രം മുറിയിലേക്ക് കൊണ്ടുപോയി മുരാരി അതിക്രമം കാട്ടുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും മകൾ മടങ്ങിവരാത്തതിനാൽ അമ്മ അന്വേഷിച്ച് ചെന്നപ്പോഴാണ് പെൺകുട്ടി വിവരം പറയുന്നത്. തുടർന്നാണ് പ്രതിഷേധവുമായി ആളുകൾ എത്തുന്നതും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (11 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (23 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (33 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (42 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (50 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends