സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ പുനഃക്രമീകരണം

കേരളത്തിൽ പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.
12 മുതൽ മേയ് 20 വരെയാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ ഉച്ചതിരിഞ്ഞ് 3 വരെ വിശ്രമ സമയമായിരിക്കും. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് 3ന് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























