കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനം; തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം: നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യമാകെ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം കുതിച്ച് ഉയരുകയാണ്. അതുകൊണ്ടുതന്നെ കേരളത്തിലും ഇതിന് ആനുപാതികമായ വർധനവിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനാൽ നമ്മുടെ നാട്ടിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണം. ഇതിനായി എല്ലാവരും അതിവേഗം കൊവിഡ് വാക്സിൻ സ്വീകരിക്കണം. തെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയുണ്ടായി. കണ്ണൂർ പിണറായി കൺവെൻഷൻ സെൻ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മുഴുവൻ ഇരട്ടവോട്ടാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നമ്മുടെ നാടിനെ അപമാനിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു.
4 ലക്ഷം പേരുടെ പേർ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഇവയിൽ ഇരട്ട സഹോദരങ്ങളും വിവാഹം കഴിഞ്ഞു പോയവരുമൊക്കെയുണ്ട്. ചെന്നിത്തലയുടെ വീട്ടിൽ തന്നെ ഇരട്ട വോട്ടുണ്ടായത് അദ്ദേഹം അറിഞ്ഞില്ലെന്നും.
കൊവിഡ് കാലത്ത് രോഗികളുടെ വിവരം ശേഖരിക്കാർ സ്പ്രിംഗ്ലറിനെ ഏൽപ്പിച്ചപ്പോൾ ഡാറ്റാ ചോർച്ചയെന്ന് ബഹളമുണ്ടാക്കിയവരാണ് ഇപ്പോൾ വോട്ടർമാരുടെ രഹസ്യവിവരങ്ങൾ വെബ്സൈറ്റിൽ ചേർത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha