പത്തനാപുരത്ത് എൽ ഡി എഫിനകത്ത് തമ്മിലടി; കെ.ബി.ഗണേഷ്കുമാറും സിപിഐ നേതാക്കളും തമ്മില്‍ പോര്‍വിളി

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ അവശേഷിക്കെ പത്തനാപുരത്ത് എൽ ഡി എഫിനകത്ത് പോർവിളിയും തർക്കങ്ങളും. തെരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ കെ.ബി.ഗണേഷ്കുമാറും സിപിഐ നേതാക്കളും തമ്മില്‍ അധിക്ഷേപ പ്രസംഗങ്ങൾ.
യോഗത്തിലെ പ്രസംഗത്തിനിടയിൽ സിപിഐ നേതാക്കള്‍ കാലുവാരുമെന്ന് പരക്കെ ആക്ഷേപമുണ്ടെന്ന എംഎല്‍എയുടെ വാക്കുകളാണ് തമ്മിലടിക്ക് കാരണമായത്.
കാലുവാരുമെന്ന ആക്ഷേപം ഒഴിവാക്കാന്‍ നേതാക്കള്‍ തന്നെ പത്രസമ്മേളനം വിളിച്ചു വിശദീകരണം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടതോടെ സിപിഐ നേതാക്കള്‍ പ്രതിഷേധവുമായി എഴുനേൽക്കുകയായിരുന്നു.
എംഎല്‍എ ഉന്നയിച്ച ആക്ഷേപം തെളിയിക്കണമെന്നും തങ്ങള്‍ പിറപ്പുദോഷമുള്ളവരല്ലെന്നും സിപിഐ നേതാക്കള്‍ ആരോപിച്ചു. സിപിഐയെക്കുറിച്ച് പിതാവ് ആര്.ബാലകൃഷ്ണപിള്ളയോട് പോയി ചോദിക്കാനും നേതാക്കള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.വേണുഗോപാല്‍, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീന്‍ എന്നിവരാണ് എംഎല്‍എയ്ക്കെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് എത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കേരള കോണ്‍ഗ്രസ്-ബി ശ്രമിച്ചെന്നും ഇത് മറന്നാണ് എല്‍ഡിഎഫിന് വേണ്ടി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സിപിഐ നേതാക്കള്‍ ഓര്‍മിപ്പിച്ചു. തര്‍ക്കം രൂക്ഷമായിട്ടും യോഗത്തില്‍ സിപിഎം നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു.
ശക്തമായ മത്സരം നടക്കുന്ന പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയാണ് മത്സരിക്കുന്നത്. ബിജെപി ജില്ലാ സെക്രട്ടറി വി.എസ്.ജിതിന് ദേവാണ് എന്‍ഡിഎക്ക് വേണ്ടി ജനവിധി തേടുന്നത്.
2016-ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ ജഗദീഷിനെ 24,562 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ഗണേഷ് തവണയും ജയിച്ചത്.
https://www.facebook.com/Malayalivartha