നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചു നല്‍കിയെന്ന് ആരോപിച്ച് വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് എല്‍ഡിഎഫ് അനുകൂലികള്‍ വന്നതോടെ സര്‍വതു കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ അംഗങ്ങളായ കാവിപ്പട പുതുപ്പള്ളി എന്ന വാട്സ്ഗ്രൂപ്പിലെ ചാറ്റുകളാണ് സൈബര്‍ സിപിഐഎം പുറത്തുവിട്ടത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചു നല്‍കിയെന്ന് ആരോപിച്ച് വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് എല്‍ഡിഎഫ് അനുകൂലികള്‍ വന്നതോടെ സര്‍വതു കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ അംഗങ്ങളായ കാവിപ്പട പുതുപ്പള്ളി എന്ന വാട്സ്ഗ്രൂപ്പിലെ ചാറ്റുകളാണ് സൈബര്‍ സിപിഐഎം പുറത്തുവിട്ടത്.
ദേവികുളങ്ങര, കണ്ടല്ലൂര്‍, കൃഷ്ണപുരം പഞ്ചായത്തുകളിലെ ബിജെപി വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അരിത ബാബുവിന് മറിച്ചു നല്‍കിയതെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് വോട്ടുമറിക്കല്‍ എന്നാണ് ഗ്രൂപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. ദേവികുളങ്ങര പഞ്ചായത്തില്‍ തന്നെ 1300ലധികം ബിജെപി വോട്ടുകളാണ് അരിത ബാബുവിന് കൊടുത്തതെന്നും ചാറ്റില് പറയുന്നു.
ഇതിനിടെ കോന്നിയില്‍ വോട്ടു കച്ചവടം നടന്നെന്ന ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറും രംഗത്തെത്തി. സുരേന്ദ്രന്‍ മത്സരിക്കുന്ന മണ്ഡലമായിട്ട് കൂടി ബിജെപി ക്യാമ്പ് നിശബ്ദമായിരുന്നെന്നും നിര്‍ണായകമാകുന്ന തണ്ണിത്തോട് മൈലപ്ര പഞ്ചായത്തുകളില്‍ പോളിംഗ് ശതമാനം കുറവായിരുന്നെന്നും ജനീഷ് കുമാര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha