തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തതിനെ തുടർന്ന് മന്ത്രി പി. തിലോത്തമന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയിയെ സിപിഐ പുറത്താക്കി.... ചേർത്തല കരുവ ലോക്കൽ കമ്മറ്റി മുൽ സെക്രട്ടറിയായി പി. പ്രദ്യുതിനെയാണ് പുറത്താക്കിയത്

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തതിനെ തുടർന്ന് മന്ത്രി പി. തിലോത്തമന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയിയെ സിപിഐ പുറത്താക്കി. ചേർത്തല കരുവ ലോക്കൽ കമ്മറ്റി മുൽ സെക്രട്ടറിയായി പി. പ്രദ്യുതിനെയാണ് പുറത്താക്കിയത്. ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർഥി പി. പ്രസാദിനെ തോൽപ്പിക്കാൽ പ്രദ്യുത് പ്രവർത്തിച്ചതായും പാർട്ടിക്കു വിവരം ലഭിച്ചിരുന്നു. ഇതിന്മേലുള്ള പരാതിയിൽ തിലോത്തമന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പുറത്താക്കാനുള്ള തീരുമാനം.
ചേർത്തലയിൽ 2016 ൽ യു ഡി എഫ് സ്ഥാനാർഥി ആയിരുന്നത് കോൺഗ്രസിലെ എസ് ശരത്ത് തന്നെയായിരുന്നു .അന്ന് അദ്ദേഹം 74000 ത്തോളം വോട്ട് നേടിയിരുന്നു .ഇത്തവണ കോൺഗ്രസിന് വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷ ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും പി പ്രാസാദിനെ തന്നെ രംഗത്തിറക്കിയിരിക്കുന്നത് .
കോൺഗ്രസ് നേതൃത്വം ആലപ്പുഴയിൽ തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് .എന്നാൽ സി പി എം നേതൃത്വം പറയുന്നത് ഹരിപ്പാട് ഒഴികെ മറ്റ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് വിജയസാധ്യത ഉണ്ട് എന്ന് തന്നെയാണ് .
എന്നാൽ മന്ത്രി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയിയെ സിപിഐ പുറത്താക്കിയതോടെ പലയിടങ്ങളിലും അതിശക്തമായ അടിയൊഴുക്ക് രൂപപ്പെട്ടു എന്നതിന്റെ നേർരേഖയാണ് എന്നുതന്നെയാണ് കരുതപ്പെടുന്നത് .കായംകുളവും അമ്പലപ്പുഴയുമെല്ലാം ഇടതുപക്ഷത്തിന് തിരിച്ചടി ആകുമോ എന്ന ഭയപ്പാട് ഇടതുപക്ഷനേതാക്കൾക്ക് ഉണ്ട് .ഇതിന്റെ ആദ്യപടിയാണ് ചേർത്തലയിലെ സംഭവം എന്ന് തന്നെയാണ് കരുതപ്പെടുന്നത് .
https://www.facebook.com/Malayalivartha