മൂന്ന് വയസ്സുകാരനെയും കൂട്ടി പുറത്തുപോയ മുത്തച്ഛൻ കുട്ടിയെ ബസ് സ്റ്റോപ്പില്‍ തനിച്ചു നിര്‍ത്തി; ഏറെ സമയം കഴിഞ്ഞപ്പോൾ കുട്ടിയുടെ കാര്യം മുത്തച്ഛൻ മറന്നു: സംഭവത്തിൽ ക്ഷുഭിതരായി നാട്ടുകാര്‍

മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പില്‍ തനിച്ചു നിര്‍ത്തി സാധനം വാങ്ങാന്‍ പോയി മുത്തച്ഛൻ. കുട്ടിയെ തനിച്ചാക്കിയതിൽ ക്ഷുഭിതരായി നാട്ടുകാർ. ഇന്ന് രാവിലെ കോഴിക്കോട് ജില്ലയിലെ മാത്തോട്ടത്താണ് സംഭവം നടന്നത്.
മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടം ആയതിനാല്‍ മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പില്‍ തനിച്ചു നിര്‍ത്തിയാണ് മുത്തച്ഛന്‍ സാധനം വാങ്ങാൻ പോയത്. സമയം ഏറെ കഴിഞ്ഞപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങിയിരുന്നു.
ഇതോടെ നാട്ടുകാര്‍ ബസ് സ്റ്റോപ്പില്‍ തടിച്ചുകൂടുകയായിരുന്നു. ഒന്നും പറയാതെ കുട്ടി കരഞ്ഞതോടെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
ഇതിനിടെ പട്രോളിങ് പൊലീസും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ഈ സമയം ബസ് സ്റ്റോപ്പില്‍ ആള്‍ക്കൂട്ടം കണ്ട് മുത്തച്ഛനും സ്ഥലത്തെത്തി. ഇദ്ദേഹത്തെ കണ്ടതോടെ കുട്ടി കരച്ചില്‍ നിര്‍ത്തി. പിന്നാലയാണ് നാട്ടുകാര്‍ മുത്തച്ഛനെ വഴക്ക് പറഞ്ഞത്.
വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ടു പുറകെ വന്നതാണെന്നും ആള്‍ക്കൂട്ടത്തിലേക്ക് കൊണ്ടുപോകേണ്ടെന്നും പെട്ടെന്ന് സാധനം വാങ്ങി വരാം എന്നു കരുതി കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി മാര്‍ക്കറ്റില്‍ പോയതാണെന്നും മുത്തച്ഛന്‍ പൊലീസിനോട് വ്യക്തമാക്കി.
മാര്‍ക്കറ്റില്‍ തിരക്ക് കൂടിയപ്പോള്‍ വേഗത്തില്‍ വരാന്‍ സാധിച്ചില്ല. അതിനിടെ കുട്ടിയുടെ കാര്യം മറന്നുപോയെന്നും ഇയാള്‍ പൊലീസിനോട് പറയുകയുണ്ടായി.
പിന്നീട് പൊലീസ് എത്തി നാട്ടുകാരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപെടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു കുട്ടിയെ പോലും അനാവശ്യമായി പുറത്തിറക്കരുതെന്നും പൊലീസ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha