മന്‍സൂര്‍ വധക്കേസ് ആസൂത്രിതമല്ലെന്ന് പറയുന്നത് എന്തൊരു ഉള്ളുപ്പില്ലായ്മയാണെന്ന് ആര്‍എംപി നേതാവ് കെകെ രമ

പാനൂരിലെ മന്‍സൂര്‍ വധക്കേസ് വിഷയത്തില്‍ പൊട്ടിത്തെറിച്ച് പിണറായിക്ക് നേരെ പരോക്ഷ വിമര്‍ശനമുയര്‍ത്തി കെ.കെ. രമ. മന്‍സൂര്‍ വധക്കേസ് ആസൂത്രിതമല്ലെന്ന് പറയുന്നത് എന്തൊരു ഉള്ളുപ്പില്ലായ്മയാണെന്ന് ആര്‍എംപി നേതാവ് കെകെ രമ. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാളുകൊണ്ട് വെട്ടുന്നത് ആസുത്രിതമല്ലേയെന്ന് കെകെ രമ ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ബോംബും വടിവാളുമെല്ലാം എവിടെ നിന്നും ശേഖരിച്ചുവെന്നും ആര്‍എംപി നേതാവ് ചോദിച്ചു. ഇത്രയും സമയമായിട്ട് ഒരാളെയാണ് അറസ്റ്റ് ചെയ്തത്. എന്തിനാണ് ഇവിടെ പൊലീസ് സംവിധാനം. എന്തിനാണ് ഇവിടെ ആഭ്യന്തര വകുപ്പ്. രാജിവെച്ച് പൊയ്ക്കൂടേ. ആസൂത്രിതമല്ലെന്നാണ് പറയുന്നത്. എന്തൊരു ഉളുപ്പില്ലായ്മയാണ് ഈ പറയുന്നത്. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വടിവാള് കൊണ്ട് വെട്ടുന്നത് ആസൂത്രിതമല്ലേ.
എങ്ങനെയാണ് ഇത് പറയാന്‍ കഴിയുന്നത്. എവിടുന്നാണ് ഈ ബോംബ് കിട്ടുന്നത്. ആയുധങ്ങള്‍ എവിടുന്ന് കിട്ടി. എവിടുന്ന് ഇത് ശേഖരിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ഇതൊക്കെ ശേഖരിച്ചു. ആസൂത്രിതമല്ലെന്ന് പറയുന്നതിന്റെ ന്യായമെന്താണ്. അതിന്റെ യുക്തി എന്താണ്. കൊലയാളികളെ പിടിച്ചുകഴിഞ്ഞാല്‍ ശിക്ഷ കൊടുക്കുമെന്ന് പറയുന്നത് വിശ്വസിക്കണോ.
അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്. കൊലയാളികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയം നേതൃത്വം തയ്യാറായാല്‍ അത് ആവര്‍ത്തിക്കും. ദൈനംദിന സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലയെ മാറ്റി തീര്‍ക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. കൊലയാളികളെ സംരക്ഷിക്കാന്‍ തയ്യാറല്ലായെന്ന് പറയാന്‍ കഴിയുമോ. അവരെ തള്ളിപറയാന്‍ കഴിയുമോ. വളരെ വേദനയുണ്ട്. കേട്ടിരിക്കാന്‍ കഴിയുന്നില്ല. കണ്ടിരിക്കാന്‍ കഴിയുന്നില്ല. ഏത് രാഷ്ട്രീയ നേതൃത്വമായാലും വിചാരണ ചെയ്യപ്പെടണമെന്നു കെകെ രമ പറഞ്ഞു
https://www.facebook.com/Malayalivartha