സുധാകരനും ഐസക്കും കാത്തുസൂക്ഷിച്ച ആലപ്പുഴയില്‍ ഇടത് ആധിപത്യം തകരുമോ ?; ആശങ്കയിൽ നേതാക്കൾ: കായംകുളത്ത് വിജയം ഉറപ്പിച്ച് യു ഡി എഫ്

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അടക്കം മൂക്കത്ത് വിരല്‍ വച്ചത് ജി സുധാകരന്റേയും, തോമസ് ഐസക്കിന്റെയും പേരുകള്‍ കാണാത്തതിനാലാണ്.
ജനകീയ മന്ത്രിമാരായി പാര്‍ട്ടിക്കതീതമായി ജനമനസുകളില്‍ സ്ഥാനം നേടിയ ഇവര്‍ രണ്ടുപേരും മത്സര രംഗത്തില്ലെന്നറിഞ്ഞ തോടെയാണ് പതിവിന് വിപരീതമായി ആലപ്പുഴയിലെ ചില മണ്ഡലങ്ങളില്‍ മത്സരിക്കുവാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ കടന്നു വരവും.
എന്നാല്‍ ഇക്കുറി ഹൈക്കമാന്റ് ഇടപെടല്‍ കൂടുതല്‍ നടത്തിയ ജില്ലയും ആലപ്പുഴയിലായിരുന്നു എന്നതാണ് മറ്റൊരുകാര്യം. അതിന് കാരണം ചുവന്ന ആലപ്പുഴയില്‍ നിന്നും കൈ പലകുറി ഉയര്‍ത്തി ലോക്സഭയിലേക്കും നിയമസഭയിലേക്കും എത്തിയ കെ സി വേണുഗോപാലിന്റെ ഇടപെടലായിരുന്നു എന്നതാണ് സത്യം.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രാഥമിക വിലയിരുത്തല്‍ നടത്തിയപ്പോൾ ആലപ്പുഴ ജില്ല ഇക്കുറി കൈയിലൊതുങ്ങുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വലിയൊരു നേട്ടമായി അവര്‍ ഉറച്ച് വിശ്വസിക്കുന്നത് കായംകുളമാണ്.
ഇവിടെ ഹൈക്കമാന്റ് താത്പര്യപ്പെട്ട് മത്സരിപ്പിച്ച അരിതബാബു മിന്നും ജയം സ്വന്തമാക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. അയ്യായിരം വോട്ടുവരെ ഭൂരിപക്ഷവും അരിതയ്ക്കുണ്ടാകുമെന്ന് നേതാക്കള്‍ കണക്കുകൂട്ടിയിരിക്കുകയാണ്.
മണ്ഡലത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ച് പ്രചാരണം നടത്തിയ പ്രിയങ്കഗാന്ധിയുടെ വരവ് യു ഡി എഫിന് മുതല്‍ക്കൂട്ടാവും എന്നാണ് നേതാക്കള്‍ പറയുന്നത്.
കൂടാതെ ഹരിപ്പാട്, അരൂര്‍, അമ്ബലപ്പുഴ എന്നിവിടങ്ങളിലും അനായാസം ജയിക്കുമെന്ന വിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. ആലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവച്ചുവെന്നും ജയസാദ്ധ്യതയുണ്ടെന്നുമാണ് നേതാക്കളുടെ പ്രാഥമിക വിലയിരുത്തൽ.
ആലപ്പുഴയില്‍ യു ഡി എഫ് മുന്നേറ്റമുണ്ടായാല്‍ ജനകീയ നേതാക്കളെ ഒന്നിച്ച് മാറ്റി നിര്‍ത്തിയതിന് അണികള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കേണ്ട ബാദ്ധ്യത ഇടത് നേതാക്കള്‍ക്ക് തീര്‍ച്ചയായും നേരിടേണ്ടി വരും എന്നതാണ് വാസ്തവം.
https://www.facebook.com/Malayalivartha