കേരളത്തെ സംബന്ധിച്ച് 2021 ഏപ്രില്‍ 8-ാം തിയ്യതി ഒരുപക്ഷേ, ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടേക്കാം. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കും മുന്‍ മുഖ്യമന്ത്രിയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ച ദിവസമാണിന്ന്. രണ്ട് മുന്നണികളെ നയിച്ച രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അവരുടെ ആരോഗ്യത്തിന് വേണ്ടി മനസ്സുകൊണ്ട് കൂടെ നില്‍ക്കുകയാണ് ഭൂരിഭാഗം മലയാളികളും

കോവിഡിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിത്യാസമില്ല. പണ്ഡിതനെന്നോ പാമരമനെന്നോ വിത്യാസമില്ല. ആര്‍ക്കുവേണമെങ്കിലും വരാം. മാരക വൈറസിന് മുന്നില്‍ മനുഷ്യനും ഒരു തരത്തിലുള്ള ഉയര്‍ച്ച താഴ്ച്ചയും ഒന്നും ഒന്നുമല്ല എന്ന് തെളിയിക്കുന്ന നാളുകളാണ് കടന്നുപോയത്.
കേരളത്തെ സംബന്ധിച്ച് 2021 ഏപ്രില്‍ 8-ാം തിയ്യതി ഒരുപക്ഷേ, ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടേക്കാം. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കും മുന്‍ മുഖ്യമന്ത്രിയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ച ദിവസമാണിന്ന്. രണ്ട് മുന്നണികളെ നയിച്ച രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അവരുടെ ആരോഗ്യത്തിന് വേണ്ടി മനസ്സുകൊണ്ട് കൂടെ നില്‍ക്കുകയാണ് ഭൂരിഭാഗം മലയാളികളും.
എന്നാല്‍ അതിനിടയിലും ഉണ്ട് ഒരു കൂട്ടം. അതിലും അന്ധമായ ആനന്ദവും വിരോധവുമൊക്കെ കണ്ടെത്തുന്ന ഒരു കൂട്ടര്‍.് അത് ശരിയല്ല. മുന്‍പ് കേന്ദ്ര ആഭ്യന്ത മന്ത്രി അമിത്ഷായ്ക്ക് കോവിഡ് വന്നപ്പോള്‍ ചാണത്തില്‍ മുങ്ങിയാല്‍ പോരേ എന്ന് പരിഹസിച്ചവര്‍ വരെ നമ്മുടെ നാട്ടിലുണ്ട്. ഇപ്പോഴിതാ കേരളത്തിലേ രണ്ടു പ്രമുഖ നേതാക്കള്‍ കോവിഡ് ബാധിതരാകുമ്പോള്‍ അതിലും പരിഹാസവുമായി ഇറങ്ങുന്നവരേ അരുത്.
ആര്‍ക്കും ഏതുസമയത്തും വരാം.. രോഗമാണ്. ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ വീണയ്ക്കും മരുമകന്‍ പിഎ മുഹമ്മദിനും നേരത്തേ തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിറകെയാണ് പിണറായിയ്ക്കും പൊസിറ്റീവ് ആയത്.
ഇത്തവണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. രണ്ട് ദിവസങ്ങളായി ഉമ്മന്‍ ചാണ്ടിയ്ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ എട്ടിന് അദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചുകൊണ്ട് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു.
ആ പോസ്റ്റിന് പൊട്ടിച്ചിരിക്കുന്ന, പരിഹസിക്കുന്ന ഇമോജി കൊണ്ട് ലൈക്ക് ചെയ്തവരുടെ എണ്ണം കാണുമ്പോള്‍ കഷ്ടം എന്നേ പറയാനുളളൂ. പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇമോജി ഇട്ട് ചിരിച്ചവര്‍ മാത്രമല്ല ഉള്ളത്.
സ്വന്തം ഫേസ്ബുക്ക് വാളില്‍ പോസ്റ്റുകളിട്ട് ആഹ്ലാദിക്കുന്നവരും ഉണ്ട് എന്നതാണ് ഏറെ അമ്പരപ്പിക്കുന്ന ഒരുകാര്യം. അത്രയും വിദ്വേഷം വമിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് പലരും നടത്തിയിരിക്കുന്നത്. പിണറായി വിജയന്റെ രോഗത്തെ പരിഹസിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഉയരുന്നുണ്ട്.
ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ല എന്നതാണ് ആശ്വാസം പകരുന്ന ഒരു കാര്യം. ആരുടേയും രോഗാവസ്ഥയെ കുറിച്ച് ഇത്തരത്തില്‍ പ്രതികരിക്കരുത് എന്നാണ് ഭൂരിപക്ഷാഭിപ്രായം.
https://www.facebook.com/Malayalivartha