ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ. ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത

ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ. ടി ജലീല്‍ കുറ്റക്കാരനാണെന്നും പദവിയില്‍ ഇരുന്ന് സ്വജനപക്ഷപാതം നടത്തിയെന്നും മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ബന്ധുനിയമനം അധികാര ദുര്‍വിനിയോഗമാണ്. ബന്ധുവായ അദീമിനെ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ ആക്കിയത് ചട്ടം ലംഘിച്ചാണന്നും വിധിയില്‍ പറയുന്നു. അതുകൊണ്ട് തന്നെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത വിധിയില്‍ ആവശ്യപ്പെടുന്നു. വികെ മുഹമ്മദ് ഷാഫി എന്ന വ്യക്തിയുടെ പരാതിയില്‍ ജസറ്റിസ് സിറിയക് ജോസഫ്, ജസറ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുടേതാണ് വിധി. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങലെല്ലാം സത്യമാണന്ന് ലോകായുക്ത കണ്ടെത്തി.
https://www.facebook.com/Malayalivartha