വാഹനാപകടം.... കുറവിലങ്ങാടിനു സമീപം കുര്യനാട് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ലോറി റോഡിന് കുറുകെ മറിഞ്ഞു

കുറവിലങ്ങാടിനു സമീപം കുര്യനാട് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ലോറി റോഡിന് കുറുകെ മറിഞ്ഞു. വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം എംജി റോഡില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.
ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. ടോറസ് ലോറിയും എതിരേ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ടോറസ് ലോറി റോഡിന് കുറുകേ മറിഞ്ഞു. ഇതിനെ തുടര്‍ന്ന് എം.സി റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മറ്റുവഴികളിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.
കരിങ്കല്ലുമായി പോകുകയായിരുന്ന ലോറിയില്‍നിന്ന് റോഡിലേക്ക് കല്ലുകള്‍ വീണുകിടക്കുകയാണ്. ലോറിയും കല്ലുകളും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്.
"
https://www.facebook.com/Malayalivartha
























