പോലീസുകാർക്കുനേരെ രണ്ടുപ്രാവശ്യം ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി; പേട്ട സ്റ്റേഷനില്‍ മാത്രം 16 കേസുകളിലെ പ്രതി, നിലവിൽ സിറ്റി പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ: ഒളിവിലായിരുന്ന ജാങ്കോകുമാര്‍ ഇന്ന് മുതൽ റിമാന്‍ഡിൽ

കേസ് അന്വേഷിച്ചുപോയ എസ്.ഐ ഉള്‍പ്പെടെയുള്ള സംഘത്തിനു നേരെ ബോംബെറിഞ്ഞ ശേഷം ഒളിവില്‍ പോയി. വീണ്ടും ഇയാളെ പിടികൂടാന്‍ പോയ പൊലീസിനു നേരെയും ബോംബേറ് നടത്തിയ പ്രതി അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
കൊച്ചുവേളി വിനായക നഗര്‍ ഗുഡ്സ് യാര്‍ഡ് കോളനിയില്‍ ജാങ്കോകുമാര്‍ എന്ന അനില്‍കുമാറിനെ (39) യാണ് പേട്ട പൊലീസ് പിടിയിലാക്കിയിരിക്കുന്നത്. ശംഖുംമുഖം അസി.കമീഷണര്‍ എം.എ. നസീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കഴിഞ്ഞ ദിവസം രാത്രി വെട്ടുകാട് ബാലനഗറിലുള്ള ഒളിസങ്കേതത്തിലെത്തിയത്. തുടർന്ന് ഇദ്ദേഹം വീണ്ടും പൊലീസിനു നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
മൂന്ന് പൊലീസുകാര്‍ക്ക് പരിക്കുപറ്റിയെങ്കിലും പൊലീസ് സാഹസികമായി പ്രതിയെ പിടികൂടാൻ ശ്രമിച്ചു. തുടർന്ന് പേട്ട സ്റ്റേഷനില്‍ മാത്രം 16 കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരെ സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുള്ളതാണ്.
പേട്ട എസ്.എച്ച്.ഒ സുധിലാല്‍, എസ്.ഐമാരായ നിയാസ്, സിജിന്‍ മാത്യു, നിതീഷ്, എ.എസ്.ഐ എഡ്വിന്, സി.പി.ഒമാരായ ബിജു ജയദേവന്, ഉദയകുമാര്‍, രഞ്ജിത്, സനല്‍, അരുണ്‍, സുകേശ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വംവഹിച്ചിരുന്നത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നു.
https://www.facebook.com/Malayalivartha