തൃശൂര്‍ പൂരത്തില്‍ മന്ത്രി പോര്; മന്ത്രിമാരായ സുനില്‍ കുമാറും ഷൈലജയും നേര്‍ക്കുനേര്‍; പൂരം നടത്തിയേ അടങ്ങൂ എന്ന് സുനില്‍കുമാര്‍; ജനങ്ങളുടെ ആരോഗ്യമാണ് തനിക്ക് പ്രധാനമെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തരുതെന്ന് പരസ്യ പ്രസ്താവന നടത്തിയ ഡി. എം. ഒക്കെതിരെ മന്ത്രി സുനില്‍ കുമാര്‍ രംഗത്തെത്തിയതോടെയാണ് ഷൈലജയുമായി ഉടക്കിയത്. അതു കൊണ്ടു തന്നെ ഡി എം ഒയെ സംരക്ഷിക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ രംഗത്തെത്തി.
ഡി. എം ഒ കഴിഞ്ഞ ദിവസമാണ് പൂരം നടത്തിപ്പിനെതിരെ രംഗത്തെത്തിയത്. ജില്ലാ ഭരണകൂടവുമായി കൂടിയാലോചന നടത്തിയ ശേഷമായിരുന്നു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതികരണം. എന്നാല്‍ ജില്ലാ കളക്ടര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പരസ്യ പ്രസ്താവന നടത്തരുതെന്ന നിര്‍ദ്ദേശം മന്ത്രി സുനില്‍ കുമാര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയെന്നാണ് വിവരം. മന്ത്രി ഷൈലജയാകട്ടെ ഇതിനെതിരെ അതിശക്തമായാണ് രംഗത്തെത്തിയത്. ജനങ്ങളുടെ ആരോഗ്യമാണ് തനിക്ക് പ്രധാനമെന്ന് ഷൈലജ സുനില്‍ കുമാറിനെ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാന്‍ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു . മാസ് വാക്സിനേഷന്‍ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും മന്ത്രി പ്രതികരിച്ചു. വാക്സിന്‍ ലഭ്യത ഇല്ലാതാവുകയും പൂരം നടക്കുകയും ചെയ്താലുള്ള പ്രതിസന്ധിയാണ് മന്ത്രി ഷൈലജ ചൂണ്ടിക്കാണിച്ചത്.
എന്നാല്‍ മന്ത്രി സുനില്‍ കുമാര്‍ ഇതില്‍ കാണുന്നത് രാഷ്ട്രീയം മാത്രമാണ്. പത്മജയും സുരേഷ് ഗോപിയും തൃശൂരില്‍ സ്ഥാനാര്‍ത്ഥികളായതോടെയാണ് മന്ത്രി സുനില്‍കുമാര്‍ പൂരത്തിന് വേണ്ടി രംഗത്തെത്തിയത്. അതിന് തൊട്ടു മുമ്പു വരെ പൂരം ജനസഞ്ചയത്തിനിടയില്‍ നടത്തരുതെന്ന അഭിപ്രായക്കാരനായിരുന്നു സുനില്‍ കുമാര്‍. പത്മജ വേണുഗോപാല്‍ ആണ് പൂരത്തിന് വേണ്ടി ആദ്യം രംഗത്തെത്തിയത്. തെരഞ്ഞടുപ്പിന് ഇടയില്‍ പത്മജ ഇതിനു വേണ്ടി സത്യാഗ്രഹത്തിനു വരെ ഒരുങ്ങി. അതോടെ സുനില്‍ കുമാര്‍ വിട്ടുവീഴച്ക്ക് തയ്യാറായി.
സുനിലിന്റെ നിലപാട് ഇടതുപക്ഷ വോട്ടുകള്‍ പിന്നോട്ടടിച്ചതായി ഇടതുപക്ഷം കരുതുന്നു. അതുകൊണ്ട് കൂടിയാണ് ഇടതുപക്ഷം പൂരത്തിന് അനുകൂല നിലപാട് സ്വീകരിച്ചത്.
കേരളവും വാക്സീന്‍ ക്ഷാമത്തിലേക്ക് പോകുകയാണെന്ന് മന്ത്രി ഷൈലജ പറഞ്ഞു. കൂടുതല്‍ വാക്സീന്‍ എത്തിക്കാനായി കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. വാക്സിന്‍ തീരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം കേരളത്തിന് ഇല്ല. എന്നാല്‍ നമുക്ക് വാക്സിന്‍ ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് കയറ്റി അയക്കാനെന്നും മന്ത്രി വിശദീകരിച്ചു.
കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടിയതിനാല്‍ ആള്‍ക്കൂട്ടം കുറച്ചേ മതിയാകൂ. പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയിലൂടെ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനെയാണ് സുനില്‍ എതിര്‍ക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂട്ടായ്മയുണ്ടായതും രോഗ വ്യാപനത്തിനിടയാക്കിയതായി മന്ത്രി പറഞ്ഞു. എന്നാല്‍ ജനിതകമാറ്റം വന്ന വൈറസ് കൂടുതലായി കേരളത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, നിലവിലെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ ദിവസവും പതിനായിരം രോഗികളെന്ന നിരക്കിലേക്ക് എത്തിയേക്കുമെന്നും പറഞ്ഞു. രോഗവ്യാപനം വളരെയധികം വര്‍ധിച്ച ഈ മാസം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരും. കേന്ദ്രം തന്നെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനിടയുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
കേരളത്തില്‍ രാഷ്ട്രീയമാണ് വലുത്. അത് തന്നെയാണ് മന്ത്രി സുനില്‍ കുമാറും ഷൈലജയും തമ്മില്‍ നടക്കുന്ന പോരിലെ പിന്നിലെ രഹസ്യം.
"
https://www.facebook.com/Malayalivartha