റംസിയുടെ മരണം കഴിഞ്ഞ് മാസങ്ങൾ കഴിയുന്നതിനുമുന്പ് സഹോദരി അൻസി കാമുകനൊപ്പം ആദ്യം ഒളിച്ചോടി; ജയിലിൽ ആയപ്പോൾ ഒരു ലക്ഷം രൂപ കെട്ടിവെച്ച് ഇറക്കിയത് ഭര്‍ത്താവ്! വീണ്ടും ഭർത്താവിനെ കബളിപ്പിച്ച് കാമുകനൊപ്പം ഒളിച്ചോട്ടം: മകളെ തനിക്കിനി വേണ്ട കല്ലെറിഞ്ഞു കൊല്ലണമെന്ന ഉപ്പയുടെ വാക്കുകൾ: ഒടുവിൽ അൻസിയുടെ ഒളിച്ചോട്ടം അവസാനിക്കുന്നു...

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊട്ടിയം ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹിമിന്റെ മകള്‍ റംസി(24) കേരളത്തിൽ വലിയ ചർച്ചയായതായിരുന്നു. റംസിയുടെ മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സഹോദരി അന്‍സി കാമുകനൊപ്പം ഒളിച്ചോടിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടും ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞിനെയും ഉപേക്ഷിച്ച് അന്‍സി കാമുകനൊപ്പം ഒളിച്ചോടിയിരിക്കുകയാണ്. നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് യുവതി പോയത്. കഴിഞ്ഞ ജനുവരിയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് ഇതേയാള്‍ക്കൊപ്പം പോയ അന്‍സിയെ പോലീസ് അറസ്റ്റു ചെയ്തതാണ്.
തുടര്‍ന്ന് ഭര്‍ത്താവ് മുനീര്‍ ഒരു ലക്ഷത്തോളം രൂപ ജാമ്യത്തുക കെട്ടിവച്ചാണ് അന്‍സിയെ ജയിലിൽ നിന്നും ഇറക്കിയത്. കാമുകനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്ന് അന്‍സി ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.
സഹോദരി റംസിയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടില്‍ രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് അന്‍സി സഞ്ചുവുമായി അടുക്കുന്നത്. പിന്നീട് ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി മാറുകയായിരുന്നു.
അക്ഷയ കേന്ദ്രത്തില്‍ പോകുകയാണ് എന്ന് വീട്ടില്‍ പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ജനുവരിയിൽ അന്‍സി കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് പിതാവ് റഹീമും ഭര്‍ത്താവ് മുനീറും കൊട്ടിയം പൊലീസില്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് ഇരുവരും സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തിരുന്നു.
സ്റ്റേഷനില്‍ വച്ച് സഞ്ചുവിനൊപ്പമാണ് ജീവിക്കാന്‍ ആഗ്രഹമെന്നും കുഞ്ഞിന്റെ അവകാശം പറഞ്ഞ് വരില്ലെന്നും വിവാഹ മോചനത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും ചെയ്തു കൊള്ളാമെന്നും സമ്മതിച്ച് അന്‍സി എഴുതി ഒപ്പിട്ടു നൽകിയിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു അന്‍സിയുടെ പെരുമാറ്റം എന്നത് പൊലീസിനെയും ബന്ധുക്കളെയും ആശ്ചര്യ പെടുത്തുകയായിരുന്നു.
തുടർന്ന് അന്‍സിയുടെ നിലപാട് കണ്ട് പിതാവ് പൊട്ടിത്തെറിച്ചു. ഈ മകളെ തനിക്കിനി വേണ്ടെന്നും നാട്ടുകാര്‍ കല്ലെറിഞ്ഞു കൊല്ലണമെന്നും നെഞ്ചു പൊട്ടി റഹീം സ്റ്റേഷനില്‍ കൂടി നിന്നവരോട് പറഞ്ഞു. പൊലീസും അഭിഭാഷകരും ഉണ്ടായിരുന്നതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും തന്നെയുണ്ടായില്ല.
അന്‍സിയും കാമുകന്‍ സഞ്ചുവും അഭിഭാഷകനൊപ്പമാണ് കൊട്ടിയം സ്റ്റേഷനിലെത്തിയത്. ഇവിടെ വച്ച് അന്‍സി ഭര്‍ത്താവിനെയും കുഞ്ഞിനെയും വേണ്ട എന്ന് തറപ്പിച്ചു പറയുകയായിരുന്നു. സ്റ്റേഷനില്‍ കുഞ്ഞിനെ കൊണ്ടു വന്നെങ്കിലും കുഞ്ഞിന്റെ സമീപത്തേക്ക് പോകുകപോലും ചെയ്തില്ല എന്നത് മറ്റൊരുകാര്യമാണ്.
https://www.facebook.com/Malayalivartha