എം.എ.യൂസഫലിയുടെ അത്ഭുതകരമായ രക്ഷപെടൽ; എല്ലാവരുടെ കണ്ണുടക്കിയത് 43 കോടിയുടെ ആ ഹെലികോപ്റ്ററിൽ, ചതുപ്പുനിലത്തില്‍ കൃത്യമായി ഇറക്കാന്‍ കഴിഞ്ഞത് പൈലറ്റിന്റെ കഴിവ് എന്നപോലെ ഹെലികോപ്റ്ററിന്റെ സാങ്കേതികതയും പ്രത്യേകതകളുമാണെന്ന് വിദഗ്ദര്‍, ഓയില്‍ ചോര്‍ച്ച നേരിട്ടാല്‍ പോലും ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ എന്‍ജിന്‍ അര മണിക്കൂര്‍ കൂടി സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും......

എം.എ.യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടപ്പെട്ടപ്പോള്‍, ദേഹത്തിന്റെ അത്ഭുതകരമായ രക്ഷപെടലിനൊപ്പം എല്ലാവരുടെ കണ്ണുടക്കിയ ഒന്നാണ് അദേഹത്തിന്റെ ആ ഹെലികോപ്റ്റര്‍, ഇത്രയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസ മേഖലയില്‍ കെട്ടിടങ്ങള്‍ക്കിടയില്‍. ചുറ്റും മതില്‍ കെട്ടിയ ചതുപ്പുനിലത്തില്‍ കൃത്യമായി ഇറക്കാന്‍ കഴിഞ്ഞത് പൈലറ്റിന്റെ കഴിവ് എന്നപോലെ ഹെലികോപ്റ്ററിന്റെ സാങ്കേതികതയും പ്രത്യേകതകളുമാണ് എന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത് അത്രയേറെ പ്രത്യേകതകളോടെയാണ് 'എ ഡബ്ല്യു 109' എന്ന യൂസഫ് അലിയുടെ ഈ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്,
എ ഡബ്ല്യു 109 എന്ന ഹെലികോപ്റ്ററിന്റെ പ്രത്യേകതകളാണ് നമ്മളിവിടെ നോക്കാന്‍ പോകുന്നത്,
സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയിടുക്കുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനും അടിയന്തര ചികിത്സാസഹായം എത്തിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ആംബുലന്‍സ് എന്ന രീതിയില്‍ 'ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍' വിഭാഗത്തില്‍ പെട്ട ഇരട്ട എന്‍ജിനും ഭാരംകുറഞ്ഞതുമായ, വിവിധോദ്ദേശ്യ ഹെലികോപ്റ്റര്‍ 'എ ഡബ്ല്യു 109' നിര്‍മ്മിക്കപ്പെടുന്നത്
സ്വസ് മലനിരകളിലെ മികച്ച പ്രകടനവും തകര്‍പ്പന്‍ പ്രകടനക്ഷമതയുമൊക്കെ എ ഡബ്ല്യു 109 ഹെലികോപ്റ്ററിനെ വളരെ വേഗത്തിലാണ് ഹിറ്റായത്. ആംബുലന്‍സിനപ്പുറം പൊലീസിനും അടിയന്തര വൈദ്യസഹായ മേഖലയ്ക്കും വിശിഷ്ട വ്യക്തികള്‍ക്കും കോര്‍പറേറ്റ് രംഗത്തിനും സൈനിക ആവശ്യത്തിനുമൊക്കെ ഈ ഹെലികോപ്റ്റര്‍ പ്രിയപ്പെട്ടവനായി മാറി,
ഈ ഹെലികോപ്റ്റര്‍ ആദ്യമായി പറന്നുയര്‍ന്നത് 1976ലാണ് , പിന്നീട് അക്കാലത്തു വിപണി വാണ 'ബെല്‍ 206' ഹെലികോപ്റ്ററുകള്‍ളുടെ വിപണി ഇടിച്ചു താഴ്ത്തിക്കൊണ്ടുള്ള ഒരു മാസ്സ് എന്‍ഡ്രി നടത്തുകയായിരുന്നു എ ഡബ്ല്യു 109
ബ്രിട്ടനിലെ റോയല്‍ എയര്‍ ഫോഴ്‌സ് മുതല്‍ ബംഗ്ലദേശ് നാവികസേനയും കാമറൂണ്‍ വ്യോമസേനയും ഇറ്റാലിയന്‍ കരസേനയും ടോക്കിയോ മെട്രൊപൊലിറ്റന്‍ പൊലീസും മലേഷ്യന്‍ കരസേനയും മെക്‌സിക്കന്‍ വ്യോമസേനയും റോയല്‍ ന്യൂസീലന്‍ഡ് വ്യോമസേനയും നൈജീരിയന്‍ വ്യോമസേനയും നാവികസേനയും പെറു കരസേനയും ഫിലിപ്പൈന്‍സ് വ്യോമസേനയും നാവികസേനയും പോളണ്ടിലെ എയര്‍ ആംബുലന്‍സ് സര്‍വീസും ദക്ഷിണ ആഫ്രിക്കന്‍ വ്യോമസേനയും സ്വീഡിഷ് സൈന്യവും തുര്‍ക്‌മെനിസ്ഥാന്‍ വ്യോമസേനയുമൊക്കെ വിവിധ ആവശ്യങ്ങള്‍ക്കായി 'എ ഡബ്ല്യു 109' ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്.
ഇനി ഈ ഹെലികോപ്റ്ററിന്റെ പ്രതേകതകള്‍ പരിശോധിക്കുകയാണെങ്കില്‍
വളരെ ഏറെ ശേഷിയേറിയ എന്‍ജിന്‍, കംപ്യൂട്ടര്‍ അധിഷ്ഠിത ഇഗ്‌നിഷന്‍ എന്‍ജിന്‍ നിയന്ത്രണ സംവിധാനമായ ഫുള്‍ അതോറിറ്റി ഡിജിറ്റല്‍ എന്‍ജിന്‍ കണ്‍ട്രോള്‍ സിസ്റ്റം, കോംപസിറ്റ് റോട്ടര്‍ ഹെഡും ബ്ലേഡും, ആധുനിക എവിയോണിക്‌സ്‌കോക്പിറ്റ് ഇന്റഗ്രേഷന്‍ തുടങ്ങിയവയൊക്കെ ഒത്തുചേരുന്നതോടെ വേഗത്തിലും സഞ്ചാര ദൂരത്തിലും കാര്യപ്രാപ്തിയിലുമൊക്കെ മികച്ച പ്രകടനമാണ് എ ഡബ്ല്യു 109 വാഗ്ദാനം ചെയ്യുന്നത്. ഭാരംകുറഞ്ഞ അലൂമിനിയം അലോയ് ആണ് എ ഡബ്ല്യു 109 ഹെലികോപ്റ്ററിന്റെ എയര്‍ഫ്രെയിം നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്; അപകടഘട്ടത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ തേനീച്ചക്കൂട് മാതൃകയിലുള്ള ഹണികോംബ് ഘടനയും പിന്തുടര്‍ന്നിട്ടുണ്ട്.
യാത്രക്കാരുടെ പ്രവേശനവും പുറത്തിറങ്ങലും എളുപ്പത്തിലാക്കാന്‍ പാര്‍ശ്വങ്ങളില്‍ സ്ലൈഡിങ് ഡോറുകളാണു ഘടിപ്പിച്ചിരിക്കുന്നത്. വൈമാനികര്‍ക്കായി പ്രത്യേക വാതിലുകളുമുണ്ട്. ശക്തമായ കാറ്റിലും മികച്ച നിയന്ത്രണം സാധ്യമാക്കാന്‍ വലിപ്പമേറിയ ടെയില്‍ ബൂമുമുണ്ട്. കടുപ്പമേറിയ പ്രതലങ്ങളില്‍ ചെന്നിറങ്ങുമ്പോഴുള്ള ആഘാതം ചെറുക്കുംവിധമാണ് എയര്‍ഓയില്‍ ഷോക് അബ്‌സോര്‍ബര്‍ സഹിതം ത്രിചക്ര ശൈലിയിലുള്ള ലാന്‍ഡിങ് ഗിയറും ഇതിനുണ്ട്. ഒരുപക്ഷേ യൂസഫ് അലിയുടെ ഹെലിക്കോപ്റ്റര്‍ പരന്ന പ്രതലത്തില്‍ ചെറുതായി ഇടിച്ചിറങ്ങിയാലും വലിയ പ്രശ്‌നങ്ങളുണ്ടാകില്ല, എന്നാല്‍ ചതുപ്പായതിനാല്‍ തന്നെ ഇവിടെ യൂസഫ് അലിയുടെ ഹെലികോപ്റ്ററിന്‍ എയര്‍ഓയില്‍ ഷോക് അബ്‌സോര്‍ബറുടെ സഹായം ലഭ്യമായിരുന്നില്ല
രണ്ടു എഞ്ചിനുകളാണ് ഹെലികോപ്റ്ററിന്. ഓരോ എന്‍ജിനും സ്വതന്ത്രമായി ഫ്യുവല്‍, ഓയില്‍ സംവിധാനങ്ങളും നിയന്ത്രണ സംവിധാനവും. ഉയര്‍ന്ന താപനിലയിലും ഉയരങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കുംവിധമുള്ള ട്രാന്‍സ്മിഷന്‍. ഓയില്‍ ചോര്‍ച്ച നേരിട്ടാല്‍ പോലും ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ എന്‍ജിന്‍ അര മണിക്കൂര്‍ കൂടി സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും
കൂടാതെ രണ്ടു സ്വതന്ത്ര ഫ്‌ളൈറ്റ് കണ്‍ട്രോള്‍ ഹൈഡ്രോളിക് സംവിധാനം; ഒന്നു തകരാറിലായാല്‍ മറ്റേത് ഉപയോഗിച്ച് മെയിന്‍ ആക്ച്യുവേറ്റേഴ്‌സ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികത. റോട്ടര്‍ ബ്രേക്ക്, വീല്‍ ബ്രേക്ക്, നേസ് വീല്‍ സെന്ററിങ് ഡിവൈസ് തുടങ്ങിയവയെ നിയന്ത്രിക്കുന്ന യൂട്ടിലിറ്റി ഹൈഡ്രോളിക് സിസ്റ്റത്തിലും രണ്ട് അക്യുമുലേറ്ററുകളാണുള്ളത്: സാധാരണ നിലയിലുള്ളതും അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ളതുമാണത്.
പരമാവധി നാലു മണിക്കൂര്‍ 51 മിനിറ്റ് വരെ സമയമാണ് എ ഡബ്ല്യു 109 ഹെലികോപ്റ്ററിന് ഒറ്റയടിക്കു പറക്കാനാവുക. പരമാവധി വേഗം മണിക്കൂറില്‍ 311 കിലോമീറ്ററാണ്,
അതേസമയം സുരക്ഷയില്‍ ഉന്നത നിലവാരം പുലര്‍ത്തുമ്പോഴും എ ഡബ്ല്യു 109 ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ അപൂര്‍വമായി സംഭവിച്ചിട്ടുണ്ട്. 2013 ജനുവരി 16ന് യുകെയിലെ വോക്‌സോളില്‍ റോട്ടര്‍മോഷന്‍ വാടകയ്‌ക്കെടുത്ത എ ഡബ്ല്യു 109 ഹെലികോപ്റ്റര്‍ സെന്റ് ജോര്‍ജ് വാര്‍ഫ് ടവറുമായി ബന്ധിപ്പിച്ച ക്രെയിനില്‍ ഇടിച്ചു തകര്‍ന്നിരുന്നു. അപകടത്തില്‍ പൈലറ്റും മറ്റൊരാളും കൊല്ലപ്പെട്ടതിനു പുറമെ ഹെലികോപ്റ്റര്‍ പൂര്‍ണമായും തകരുകയും ക്രെയിനിനു സാരമായ തകരാര്‍ സംഭവിക്കുകയും ചെയ്തു.
മെക്‌സിക്കോയിലെ പുബേല വിമാനത്താവളത്തില്‍ നിന്ന് 2018ലെ ക്രിസ്മസ് തലേന്നു മെക്‌സിക്കോ സിറ്റി ലക്ഷ്യമാക്കി പറന്നുയര്‍ന്ന എ ഡബ്ല്യു 109 ഹെലികോപ്റ്റര്‍ തകര്‍ന്നു ഗവര്‍ണറും മുന്‍ ഗവര്‍ണറും മരിച്ചിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ സെവന്‍ത് അവന്യൂവിലെ എഎക്‌സ്എ ഇക്വിറ്റബിള്‍ സെന്ററിനു മുകളില്‍ 2019 ജൂണ്‍ 10ന് എ ഡബ്ല്യു 109 ഇ തകര്‍ന്നു വീണു വൈമാനികന്‍ മരിച്ചു; അന്ന് വലിയ അഗ്‌നിബാധയുമുണ്ടായി. ഹെലികോപ്റ്ററുകളെ സംബന്ധിച്ച് ഈ വകഭേദത്തിന്റേത് വളരെ കുറവ് അപകടങ്ങളാണ്...
https://www.facebook.com/Malayalivartha