മതിലുപോലും ഇടിക്കാതെ ചതുപ്പിൽ കൊണ്ടിറക്കി! യന്ത്രത്തകരാർ മൂലം നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്, അപകടത്തില്‍ തകര്‍ന്ന ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നീന്നും നീക്കി, യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ ദൃശ്യങ്ങൾ .....

പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവര്‍ത്തകനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപ്രതീക്ഷിതമായി ഉണ്ടായ യന്ത്ര തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളം, പനങ്ങാട് ഭാഗത്ത് ചതുപ്പില്‍ ഇടിച്ചിറക്കേണ്ടി വന്നത്. യന്ത്രത്തകരാർ മൂലം നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയെക്കൂടാതെ ഭാര്യ ഷാബിറയും, മൂന്ന് സെക്രട്ടറിമാരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല.
ഇതിനുപിന്നാലെ അപകടത്തില്‍ തകര്‍ന്ന ഹെലികോപ്ടര്‍ അപകടസ്ഥലത്ത് നീന്നും നീക്കി. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധര്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹെലികോപ്ടര്‍ പനങ്ങാട് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കിയത്. ചതുപ്പില്‍ കിടന്ന ഹെലികോപ്ടര്‍ പുലര്‍ച്ചെയോടെയാണ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിയതിന് ശേഷം ഹെലികോപ്ടര്‍ റോഡുമാര്‍ഗം നെടുമ്പാശേരിയിലെത്തിച്ചത് തന്നെ.
ഞായറാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്ക്കിടെയാണ് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. യൂസഫലിയും ഭാര്യയും ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. യന്ത്രത്തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നായിരുന്നു പൈലറ്റ് മൊഴി നൽകിയത്. വൈകീട്ടോടെ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധനയും നടത്തി.
https://www.facebook.com/Malayalivartha